അയർലണ്ടിൽ പെയ്യാൻ പോകുന്നത് പതിവിലുമധികം മഴ; ഡോണഗലിൽ കഴിഞ്ഞ മാസം ഇരട്ടി മഴ പെയ്തു
അയര്‍ലണ്ടില്‍ വെയിലും, മഴയും, മഞ്ഞും മാറി മറിയുന്ന കാലാവസ്ഥ അടുത്തയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. അടുത്തയാഴ്ച പലയിടങ്ങളിലും പതിവിലുമധികം അളവില്‍ മഴ പെയ്യുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. മിക്കപ്പോഴും രാത്രിയിലാകും ഇത്. മാര്‍ച്ചിലും രാജ്യത്ത് പതിവിലുമധികം മഴ പെയ്തുവെന്നാണ് വിവിധ കാലാവസ്ഥാ കേന്ദ്രങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പോയ മാസം 31 ദിവസങ്ങളില്‍ 29-ലും മഴ പെയ്തതായി രണ്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡോണഗലില്‍ സാധാരണ മാര്‍ച്ച് മാസത്തില്‍ ലഭിക്കുന്നതിലും ഇരട്ടി മഴയാണ് കഴിഞ്ഞ മാസം ലഭിച്ചത്. … Read more



