ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓപ്പണ്‍ ഡേയും പ്രവേശന പരീക്ഷയും ഓഗസ്‌ററില്‍ ഡബ്ലിനിലും മാഞ്ചെസ്റ്ററിലും. അര്‍ഹരായ കുട്ടികള്‍ക്ക് ലോണ്‍ സൗകര്യമൊരുക്കി സ്റ്റഡിവെല്‍ മെഡിസിന്‍.

മുന്‍വര്‍ഷങ്ങളിലെ പ്രവേശന പരീക്ഷകളില്‍ സമ്പൂര്‍ണ വിജയം കൈവരിച്ച Studywell Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാര്‍ത്ഥം 2019 ലെ ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയും ഓപ്പണ്‍ ഡേയും ഓഗസ്റ്റ് മാസത്തില്‍ ഡബ്ലിന്‍, മാഞ്ചസ്റ്റര്‍, എന്നിവിടങ്ങളില്‍ നടത്തപ്പെടുന്നു. അവധിക്കാലമായതിനാല്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തു ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ മനോജ് മാത്യു അറിയിച്ചു. ഞങ്ങളുടെ പ്രത്യേകത: ഏറ്റവും കുറഞ്ഞ ഫീസ് ഗ്യാരന്റീഡ്. ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം. പൂര്‍ണമായും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ബള്‍ഗേറിയന്‍ … Read more

പ്രധാനമന്ത്രിപദത്തിനരികെ നില്‍ക്കുന്ന ബോറിസ് ജോണ്‍സണും, കാമുകിയും തമ്മില്‍ പൊരിഞ്ഞ വഴക്ക് : പോലീസിനെ വിവരം അറിയിച്ച് അയല്‍ക്കാര്‍

ലണ്ടന്‍ : പ്രധാനമന്ത്രിപദത്തിന് തൊട്ടടുത്ത് നില്‍ക്കുന്ന ടോറി നേതാവ് ബോറിസ് ജോണ്‍സന്റെ വീട്ടില്‍ ആഭ്യന്തര യുദ്ധം. ബോറിസും കാമുകി കാരി സിമന്‍ഡും തമ്മില്‍ പൊരിഞ്ഞ പോരാട്ടം. കാംബെര്‍വെല്ലിലുള്ള ഇവരുടെ വീട്ടില്‍ നിന്നും ഉച്ചത്തിലുള്ള വഴക്കും, പാത്രങ്ങളും മറ്റും എറിഞ്ഞു ഉടക്കുന്ന ശബ്ദവും പുറത്ത് വന്നതോടെ സമീപവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 55 വയസ്സുള്ള ബോറിസ് വിവാഹമോചനത്തിന് ശേഷമാണ് കാമുകിയായ 31-കാരി കാരി സിമന്‍ഡിനോടൊപ്പം ഈ വീട്ടില്‍ താമസം തുടങ്ങിയത്. നാളെ ഒരുപക്ഷെ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാന്‍ സാധ്യതയുള്ള … Read more

തിരുവല്ലയില്‍ വീട് വില്‍പനയ്ക്ക്

തിരുവല്ല, കുമ്പനാട് ഗ്രേസ് മൗണ്ട് സ്‌കൂളിന് സമീപം എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ വീട് വില്‍പനയ്ക്ക്. 1750sq ft house in 5 Cent ,3 bedrooms with attached bathrooms ,double storied ,with all facilities availble for immediate move .. Contact 00965 65942858 (Whats app) +353 (87) 614 6401

യൂറോപ്യന്‍ യൂണിയന്‍ നേതൃമാറ്റം ഉടന്‍; ചര്‍ച്ചകള്‍ കൊഴുക്കുന്നു

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ തലപ്പത്തുനിന്ന് നവംബറില്‍ പടിയിറങ്ങുന്ന ഴാങ് ക്‌ളോദ് ജങ്കറുടെയും ഡോണള്‍ഡ് ടസ്‌കിന്റെയും പിന്‍ഗാമികളെ കണ്ടെത്താന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് യൂണിയന്റെ മുന്‍ഗണന ഏതൊക്കെ വിഷയങ്ങളിലായിരിക്കും എന്നതിനെ കൂടി അടിസ്ഥാനമാക്കിയായിരിക്കും പുതിയ നേതാക്കളുടെ തെരഞ്ഞെടുപ്പ്. യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ പ്രസിഡന്റാണ് യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ശക്തമായ അധികാര സ്ഥാനം. ലക്‌സംബര്‍ഗ് പ്രധാനമന്ത്രിയായിരുന്ന ജങ്കറാണ് 2014 മുതല്‍ ഈ സ്ഥാനം വഹിക്കുന്നത്. യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷനാണ് ടസ്‌ക്. യൂറോപ്യന്‍ … Read more

പാര്‍ക്കിന്‍സണ്‍സ് രോഗത്തെ നേരെത്തെ തിരിച്ചറിയാമെന്നു ഗവേഷകര്‍

ലണ്ടണ്‍ : പാര്‍ക്കിന്‍സണ്‍സ് രോഗ നിര്‍ണയം, രോഗ ലക്ഷങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ കണ്ടെത്താന്‍ കഴിയുമെന്ന് ഗവേഷകര്‍. തലച്ചോറിലെ സെറാടോണ്‍ സംവിധാനത്തിലുണ്ടാകുന്ന തകരാറുകള്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിലേക്ക് നയിക്കുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. ഞരമ്പ് കോശങ്ങള്‍ക്കിടയില്‍ സിഗ്‌നല്‍ നല്‍കുക എന്നതാണ് സെറാടോണിന്റെ പ്രധാന ധര്‍മ്മങ്ങളില്‍ ഒന്ന്. തലച്ചോറില്‍ ന്യൂറോ ട്രാന്‍സ്മിറ്റര്‍ ആയ ഡോപാമൈന്‍ ഉത്പാദനം കുറയുന്നത് പ്രധാനമായും പാര്‍ക്കിന്‍സണ്‍സ് രോഗത്തിലേക്ക് നയിക്കുമെന്ന ഗവേഷങ്ങളാണ് ഇതിനു മുന്‍പ് ഈ രംഗത്ത് നടന്നു വന്നത്. ഇത് തിരിച്ചറിയുമ്പോഴേക്കും രോഗിയായി മാറുകയും ചെയ്യും. എന്നാല്‍ … Read more

തീപ്പിടിത്തത്തിന് ശേഷം നോത്രദാം കത്തീഡ്രലില്‍ ആദ്യ കുര്‍ബാന….

ലോകത്തെ ഞെട്ടിച്ച തീപ്പിടിത്തമുണ്ടായി രണ്ടുമാസത്തിനുശേഷം പാരീസിലെ വിശ്വപ്രസിദ്ധമായ നോത്രദാം കത്തീഡ്രലില്‍ ആദ്യ കുര്‍ബാന നടന്നു. സുരക്ഷാ കാരണങ്ങളാല്‍ മുപ്പതോളം പേരെ മാത്രമാണ് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അനുവദിച്ചത്. ഒരു കത്തോലിക്കാ ചാനല്‍ യൂടൂബിലൂടെ കുര്‍ബാന തത്സമയം സംപ്രേഷണം ചെയ്തിരുന്നു. കത്തീഡ്രലിനകത്തെ പ്രത്യേക ചാപ്പലില്‍ വെച്ചാണ് കുര്‍ബാന നടത്തിയത്. തീപിടുത്തത്തില്‍ കത്തിച്ചാമ്പലായ പള്ളിയുടെ ദൃശ്യങ്ങളും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. നോത്രദാമിന്റെ പുനര്‍നിര്‍മ്മാണം നടന്നുവരികയാണ്. 150 ഓളം ആളുകള്‍ ഇപ്പോള്‍ നിര്‍മ്മാണ ജോലി ചെയ്യുന്നുണ്ട്. ‘കത്തീഡ്രല്‍ ഇപ്പോഴും ദുര്‍ബലാവസ്ഥയില്‍ തന്നെയാണ്. പ്രധാന കമാനങ്ങളൊന്നും … Read more

ട്രംപിന് രാജകീയ വരവേല്‍പ്പ് നല്‍കി ബക്കിങ്ഹാം കൊട്ടാരം : യു.കെ യുമായി കൂടുതല്‍ വ്യാപാര കരാറുകളെന്ന് സൂചന

ലണ്ടന്‍ : മൂന്ന് ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനെത്തിയ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പിനും ഭാര്യ മെലാനിയാ ട്രമ്പിനും ബക്കിങ്ങ്ഹാം കൊട്ടാരം രാജകീയ വരവേല്‍പ് നല്‍കി. ബക്കിങ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞി ഇരുവരെയും സ്വീകരിച്ചു. കൊട്ടാര മുറ്റത്ത് സൈന്യം ഇരുവര്‍ക്കും ഗണ്‍ സല്യൂട്ട് നല്‍കി. 41 തവണ വെടിയുതിര്‍ത്തായിരുന്നു ഗണ്‍ സല്യൂട്ട്. സ്വീകരണച്ചടങ്ങുകള്‍ക്ക് ശേഷം ട്രംപും ഭാര്യയും എലിസബത്ത് രാജ്ഞിയോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചു. വൈകുന്നേരം ചാള്‍സ് രാജകുമാരനും പത്‌നി കാമില്ലയും ക്ലാരന്‍ടണ്‍ ഹൗസില്‍ ചായ സല്‍ക്കാരമൊരുക്കി. മൂന്ന് ദിവസത്തെ … Read more

അമേരിക്കയിലേയും ബ്രിട്ടണിലെയും പാര്‍ലമെന്റുകളിലെ സ്ത്രീ പ്രാതിനിധ്യത്തെക്കാള്‍ കൂടുതലായി യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ 751ല്‍ 286 സ്ത്രീകള്‍; സര്‍വകാല റെക്കോഡിലേക്ക്…

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലേക്ക് ഇത്തവണ തെരെഞ്ഞെടുക്കപ്പെട്ട സ്ത്രീകളുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്. തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ആദ്യകാല വിശകലനങ്ങള്‍ പുറത്തുവരുമ്പോള്‍ 39 ശതമാനത്തോളമാണ് സ്ത്രീ പ്രാതിനിധ്യം. അതായത് ആകെ ഉള്ള 751 സീറ്റുകളില്‍ 286 എണ്ണത്തിലും വിജയിച്ചത് സ്ത്രീകളാണ്. കഴിഞ്ഞ തവണ അത് 36 ശതമാനമായിരുന്നു ഇത്. ശരാശരി 30.2% ലിംഗ തുല്യതയാണ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ഇത്തവണ എട്ട് അംഗ രാജ്യങ്ങളിലെ പാര്‍ട്ടികള്‍ സംവരണം നടപ്പിലാക്കിയിരുന്നു. ബ്രിട്ടണിലെയും അമേരിക്കയിലേയും പാര്‍ലമെന്റുകളിലെ സ്ത്രീ പ്രാധിനിധ്യത്തെക്കാള്‍ കൂടുതലാണിത്. നിലവില്‍ … Read more

യേശു ക്രിസ്തുവിന്റെ ഛായ ചിത്രവും, കുരിശും മറച്ചു വെച്ചുകൊണ്ട് ക്രിസ്ത്യന്‍ പള്ളി റംസാന്‍ ആഘോഷങ്ങള്‍ക്ക് വിട്ട് നല്‍കുന്ന തീരുമാനം വന്‍ വിവാദത്തില്‍

ക്രിസ്ത്യന്‍ പള്ളി റംസാന്‍ ആഘോഷങ്ങള്‍ക്ക് വിട്ടുനല്‍കാനുള്ള തീരുമാനം വിവാദമാകുന്നു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് കീഴിലുള്ള ഡാര്‍ലിംഗ്ടണ്‍ സെന്റ് മാത്യൂ, സെന്റ് ലൂക്സ് പള്ളിയാണ് റമദാന്‍ നോമ്പിനായി വിട്ടുനല്‍കാമെന്ന് റവ. ലിസാ സ്‌കോട്ട് സമ്മതിച്ചത്. എന്നാല്‍ ഇതിന്റെ ഭാഗമായി പള്ളിയിലെ കുരിശും, യേശുക്രിസ്തുവിന്റെ പ്രശസ്ത ചിത്രമായ ലൈറ്റ് ഓഫ് ദി വേള്‍ഡും മറച്ചുവെയ്ക്കാമെന്ന് സമ്മതിച്ചതാണ് വിവാദമായത്. അടുത്തുള്ള മുസ്ലീം പള്ളിയിലെ വിശ്വാസികള്‍ക്കാണ് ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ ഇടംനല്‍കാന്‍ തീരുമാനിച്ചത്. പുരുഷന്‍മാര്‍ പള്ളിയിലും, സ്ത്രീകള്‍ അടുത്തുള്ള മുറികളിലും ഇരുന്നാണ് പ്രാര്‍ത്ഥനയില്‍ … Read more

ആന്റി ഇസ്ലാം പാര്‍ട്ടികള്‍ മിന്നും പ്രകടനവുമായി യൂറോപ്പ്യന്‍ പാര്‍ലമെന്റിലേക്ക്

ബ്രസ്സല്‍സ് : യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ യൂറോപ്പിലെങ്ങും തീവ്ര വലതുപക്ഷം വന്‍ വിജയം നേടി. യൂണിയന്റെ ഭാവി നിര്‍ണയിക്കുന്ന ഈ തെരെഞ്ഞെടുപ്പില്‍ വലതു പക്ഷത്തിന്റെ വിജയം ശക്തമായ ചില നിലപാടുകളില്‍ മേലുള്ള വിജയം കൂടിയാണ് നേടിയത്. യൂറോപ്പിന്റെ സുരക്ഷാ , പ്രത്യേകിച്ച് ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യൂറോപ്പിലെ വലതു പക്ഷം ശക്തമായ നിലപാടുകള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ യൂണിയന്‍ പാര്‍ലമെന്റിലെ ഇടത് പാര്‍ട്ടികള്‍ ഇത്തരം വിഷയങ്ങളെ അകറ്റിനിര്‍ത്തിയിരുന്നു. ഇതിനു ശക്തമായ തിരിച്ചടിയാണ് … Read more