ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ചുംബനസമരനേതാക്കളടക്കം എട്ടുപേര്‍ പിടിയില്‍

????????????? : ????????? ??????????????????? ????????????????????? ?????????? ?????????. ??????? ????????? ????? ????? ????.????????? ???????????. ????????????????? ????? ????????? ?????????? ?????????????? ?????????? ??????? ??????? ??????????. ?????? ????????????????? ??????? ??????????????????????????? ???????? ????????????????? ????????????. ?????? ??????? ????? ??????????? ????????? ?????????. ????? ????????????? ???????????? ??????????. ????????? ??????????????? ??????????????? ??????????? ????????????? ?????? ????? ???????????? ???????????????? ?????? ?????? ??????????????? ?????? ?????????. ??????????????? ??????????? … Read more

പലതും തുറന്നു പറയാനുണ്ടെന്നും പറയാനുള്ളതു വെളിപ്പെടുത്തിയാല്‍ മുഖ്യമന്ത്രിയടക്കം രാജിവയ്‌ക്കേണ്ടിവരുമെന്നും ബിജു രാധാകൃഷണന്‍

കൊച്ചി: പലതും തുറന്നു പറയേണ്ടതുണ്ടെന്നു സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷണന്‍. പറയാനുള്ളതു വെളിപ്പെടുത്തിയാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ രാജിവയ്‌ക്കേണ്ടിവരുമെന്നുസോളാര്‍ തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ ബിജു മൊഴി നല്‍കി. രണ്ടര വര്‍ഷത്തിനുശേഷം തന്നെ ജയില്‍ മോചിതനാക്കാമെന്നു വാഗ്ദാനമുണ്ടായിരുന്നതായും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. സമ്മര്‍ദ്ദത്തിലായതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ ബിജുവിനു കമ്മീഷന്‍ കൂടുതല്‍ സമയം അനുവദിച്ചു. -എജെ-

കോളേജുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കോളേജുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനോട് യോജിപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. കോഴിക്കോട് ഫാറൂഖ് കോളജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നത് സംബന്ധിച്ചുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. കോളജുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനോട് യോജിപ്പില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഫറൂഖ് കോളജിലെ കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് കോളജ് മാനേജ്‌മെന്റില്‍ നിന്ന് തനിക്ക് യാതൊരു പാരാതിയും ലഭിച്ചിട്ടില്ല. കേരളത്തിലെ കാമ്പസുകളില്‍ അങ്ങനെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ല. ലിംഗവിവേചനമായി ഇതിനെ കാണാന്‍ … Read more

മാണി ഗ്രൂപ്പുമായി സഹകരിക്കാമെന്ന് ബി.ജെ.പി

തിരുവനന്തപുരം: മാണി ഗ്രൂപ്പുമായി സഹകരിക്കാമെന്ന് ബി.ജെ.പി. കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരിക്കാന്‍ തയ്യാറെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരനാണ് വ്യക്തമാക്കിയത്. ഒരു വ്യക്തി അഴിമതി ചെയ്തതുകൊണ്ട് പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ തടസ്സമില്ലെന്നും മുരളീധരന്‍ പറഞ്ഞു. തെക്കന്‍ കേരളത്തില്‍ പഞ്ചായത്ത് ഭരണസമിതികള്‍ ഉണ്ടാക്കാന്‍ പാര്‍ട്ടികളുമായി സഹകരിക്കും. സി.പി.ഐ.എം ലീഗ് കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികളുമായിട്ടായിരിക്കും സഹകരണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇത്തരത്തില്‍ സഖ്യത്തിന് സാധ്യത കാണുന്നുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. അതേസമയം, വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിയുമായി ഒരു തരത്തിലുള്ള … Read more

റോഡ് അപകടങ്ങളെകുറിച്ചുള്ള പഠനം..കേരളത്തിലേക്ക് പ്രത്യേക സംഘമെത്തും

കൊച്ചി: കേരളത്തിലെ റോഡപകടങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക സംഘം. റോഡപകടങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ 13 സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെടും. പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ട്രാഫിക് സംവിധാനത്തില്‍ വരുത്തേണ്ടമ മാറ്റങ്ങള്‍ നിര്‍ദേശിക്കും. അലക്ഷ്യമായ െ്രെഡവിങ്ങും മദ്യപിച്ച് വാഹനം ഓടിക്കുന്നതുമാണ് കേരളത്തിലും അപകടങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. കേരളത്തില്‍ എത്തുന്ന കേന്ദ്ര സംഘത്തില്‍ സര്‍വീസിലുള്ളതും റിട്ടയര്‍ ചെയ്തതുമായ പോലീസ്, പൊതുമരാമത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും. … Read more

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം

  ഗുവാഹത്തി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വിജയം. ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന്റെ മുന്‍തൂക്കം ലഭിച്ച കേരളം രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി ചേര്‍ത്തു. ഒരു ഗോള്‍ ഇഞ്ച്വറി ടൈംമില്‍ നോര്‍ത്ത് ഈസ്റ്റ് മടക്കി. ആദ്യ മിനിറ്റില്‍ തന്നെ പന്ത് വലയിലെത്തിച്ച് ക്രിസ് ഡാഗ്‌നല്‍ ആണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 21-മത്തെ മിനിറ്റില്‍ കെവിന്‍ ലോബോയും വലകുലുക്കി ലീഡ് രണ്ടായി ഉയര്‍ത്തി. പിന്നീട് 75 മിനുട്ടില്‍ ജര്‍മ്മന്‍ കേരളത്തിന്റെ … Read more

പി.സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി, ശക്തനോട് വിയോജിച്ച് മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍

തിരുവനന്തപുരം: പി.സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടിയില്‍ സ്പീക്കര്‍ എന്‍ ശക്തനോടു വിയോജിച്ച് നിയമസഭാ മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍. പി.സി ജോര്‍ജ് എം.എല്‍.എ സ്ഥാനം രാജി വെച്ചതിനു ശേഷം അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടി അപ്രസക്തമാണന്ന് വക്കം പുരുഷോത്തമന്‍ പറഞ്ഞു. ആരോപണം തെളിയിക്കപ്പെടാതെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അക്കാരണത്താല്‍ രാജി വയ്‌ക്കേണ്ടതില്ലെന്നും ബാര്‍ കേസിനെകുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി വക്കം പറഞ്ഞു. എന്നാല്‍ പി.സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി അപ്രസക്തമാണെന്ന വക്കം പുരുഷോത്തമന്റെ വാദത്തിന് സ്പീക്കര്‍ എന്‍. ശക്തന്‍ മറുപടി … Read more

മൂന്നാര്‍ തോട്ടം തൊഴിലാളികള്‍ക്ക് കൂലി കുട്ടില്ല..നിര്‍ദേശങ്ങള്‍ അംഗീകരിച്ചത് സര്‍ക്കാരിനെ തിര‍ഞ്ഞെടുപ്പില്‍ സഹായിക്കാന്‍

മൂന്നാര്‍ : മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് കൂലികൂട്ടി നല്‍കാനാകില്ലെന്ന് തോട്ടം ഉടമകള്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സഹായിക്കാനാണ് അന്ന് നിബന്ധനകള്‍ അംഗീകരിക്കുകയും ധാരണയുണ്ടാക്കുകയും ചെയ്തതെന്നും തോട്ടം ഉടമകള്‍ പറഞ്ഞു. പി.എല്‍.സി നിര്‍ദേശങ്ങള്‍ അംഗീകരിച്ചത് സര്‍ക്കാരിനെ സഹായിക്കാനാണ്. കൂട്ടിയ കൂലിയും ബോണസും നല്‍കാനാകില്ല. കൂലി കൂട്ടുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ നിര്‍ദേശം ലഭിച്ചില്ലെന്നും സര്‍ക്കാരുമായുള്ള ധാരണയില്‍ നിന്നും പിന്മാറുന്നുവെന്നും തോട്ടം ഉടമകള്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തൊഴിലാളി പ്രതിനിധികളും കമ്പനി പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലായിരുന്നു തൊഴിലാളികളുടെ … Read more

പി.സി.ജോര്‍ജിനെ അയോഗ്യനാക്കി

തിരുവനന്തപുരം: പി.സി.ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കി. സ്പീക്കര്‍ എന്‍.ശക്തനാണ് ജോര്‍ജിനെ അയോഗ്യനാക്കിയ വിവരം പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസ്-എം അംഗവും ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന്‍ നല്കിയ പരാതി പരിഗണിച്ചായിരുന്നു സ്പീക്കറുടെ നടപടി. ഈ നിയമസഭയുടെ കാലാവധി കഴിയും വരെ അയോഗ്യത തുടരുമെന്നും സ്പീക്കര്‍ അറിയിച്ചു. അയോഗ്യത മുന്നില്‍ കണ്ടട ജോര്‍ജ് വ്യാഴാഴ്ച സ്പീക്കര്‍ക്കു രാജിക്കത്ത് നല്കിയിരുന്നു. എന്നാല്‍, സ്പീക്കര്‍ രാജിക്കത്ത് തള്ളുകയായിരുന്നു. അയോഗ്യനാക്കിയെങ്കിലും ജോര്‍ജിനു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു തടസമില്ലെന്നും സ്പീക്കര്‍ അറിയിച്ചു. 2015 ജൂണ്‍ മൂന്നു … Read more

പ്രശാന്തിയില്‍ നിന്ന് പ്രശാന്തമായി പോകുന്നു; തന്നെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ശക്തമായി തിരിച്ചു വരുമെന്നും മാണി

തിരുവനന്തപുരം: എല്ലാ സംശയങ്ങളും മാറ്റി തിരികെ വരുമെന്ന് കെ.എം മാണി. ‘ആരോടും പരിഭവമില്ല. എല്ലാവരില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചത്. കേസിന്റെ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് പാലയില്‍ മറുപടി പറയും, എല്ലാവര്‍ക്കും അങ്ങോട്ടേക്ക് വരാം. 50 വര്‍ഷം എംഎല്‍എയും 23 വര്‍ഷം മന്ത്രിയുമായി നിസ്വാര്‍ഥ സേവനമാണ് ജനങ്ങള്‍ക്കു വേണ്ടി നടത്തിയത്. പ്രശാന്തിയില്‍ നിന്ന് പ്രശാന്തമായി തന്നെയാണ് പാലയിലേക്ക് പോകുന്നത്. എല്ലാവരോടും നന്ദിയുണ്ട്. തന്നെ അങ്ങനെയൊന്നും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ശക്തമായി തന്നെ തിരിച്ചു വരുമെന്നും മാണി പറഞ്ഞു. ഔദ്യോഗിക … Read more