ഫേസ്ബുക്ക് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയവിഹ്വലതയാണ്, ഫേസ്ബുക്കില്‍ തെന്നിവീണ കഴുതയാണ് താനെന്ന് ചെറിയാന്‍ ഫിലിപ്പ്

ഫേസ്ബുക്ക് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയവിഹ്വലതയാണ്, ഫേസ്ബുക്കില്‍ തെന്നിവീണ കഴുതയാണ് താനെന്ന് ചെറിയാന്‍ ഫിലിപ്പ് കോട്ടയം: ഫേസ്ബുക്കില്‍ തെന്നി വീണ കഴുതയാണ് താനെന്ന് ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്കിലെ പുതിയ പോസ്റ്റിലാണ് ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം പറഞ്ഞിരിക്കുന്നത് പോസ്റ്റ് ഇങ്ങനെ: ജീവിതത്തില്‍ ആരെയും ഒന്നിനെയും ഭയപ്പെട്ടിട്ടില്ലാത്ത എനിക്കിപ്പോള്‍ ഫേസ്ബുക്ക് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയവിഹ്വലതയാണ്. ഫേസ്ബുക്കില്‍ തെന്നി വീണ കഴുതയാണ് ഞാന്‍. ഇതോടൊപ്പം മറ്റൊരു പോസ്റ്റു കൂടി ചെറിയാന്‍ ഫിലിപ്പ് ഇട്ടിട്ടുണ്ട്. അതിങ്ങനെ: കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ എന്നെ വ്യക്തിപരമായി … Read more

തെരുവ് നായ്ക്കളെ നിയമാനുസൃതം പിടിക്കാമെന്ന് ഹൈക്കോടതി

  കൊച്ചി: തെരുവ് നായ്ക്കളെ നിയമാനുസൃതം പിടിക്കാമെന്ന് ഹൈക്കോടതി. പേ പിടിച്ച നായ്ക്കളെ കൊല്ലാം എന്നും കോടതി പറഞ്ഞു. തെരുവ് നായ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമാനുസൃതം നടപടിയെടുക്കാമെന്നും കോടതി പറഞ്ഞു. വംശവര്‍ദ്ധന നിയന്ത്രണ നിയമം നടപ്പാക്കാമെന്നും. വന്ധ്യംകരണം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. പഞ്ചായത്ത് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നായ്ക്കളെ ഇല്ലാതാക്കാമെന്നും കോടതി വ്യക്തമാക്കി. -എജെ-

തൃശൂരിലെ പോലീസ് അക്കാദമിയിലും ബീഫിന് അപ്രഖ്യാപിത നിരോധനം

  തൃശൂര്‍: തൃശൂരിലെ രാമവര്‍മ്മപുരം കേരള പൊലീസ് അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനമാണെന്ന് സിപിഐഎം നേതാവും ലോക്‌സഭാ എംപിയുമായ എംപി രാജേഷ്. കഴിഞ്ഞ ഒന്നരവര്‍ഷമായി അക്കാദമിയിലെ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കിയിരിക്കുകയാണ്. ഇവിടുത്ത പര്‍ച്ചേസ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മുന്‍പ് ആഴ്ചയില്‍ രണ്ടു വീതം ദിവസങ്ങളില്‍ ബീഫും ചിക്കനും മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഫേ്‌സ്ബുക്കിലൂടെയാണ് രാജേഷ് ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍എസ്എസിന്റെ ബീഫ് വിരുദ്ധപ്രചാരണം ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്രകാരം ഒരു തീരുമാനമെടുത്തതെന്ന് രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനം … Read more

ജേക്കബ് തോമസും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നം തുറന്ന പോരിലേക്ക്

തിരുവനന്തപുരം: അച്ചടക്കലംഘനത്തിന് തനിക്കെതിരേ നോട്ടീസ് അയച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ഡിജിപി ജേക്കബ് തോമസ്. ആദ്യ നോട്ടീസിന് ചീഫ് സെക്രട്ടറിക്കു നല്കിയ മറുപടിയിലാണ് ജേക്കബ് തോമസ് ഇക്കാര്യം ആരാഞ്ഞത്. തനിക്കെതിരേ തെളിവുണ്ടെങ്കില്‍ അതു വിശദീകരിക്കണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു. ഫയര്‍ഫോഴ്‌സ് ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയതിലും ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് വന്ന ശേഷം മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും സര്‍ക്കാരിനെതിരേ സംസാരിച്ചതിനാണ് ഡിജിപിയോട് വിശദീകരണം തേടിയത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ചീഫ് സെക്രട്ടറി … Read more

ബാര്‍ കോഴക്കേസ്സില്‍ വിജിലന്‍സ് നേരിട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഹരിപ്പാട്: ബാര്‍ കോഴക്കേസ്സില്‍ വിജിലന്‍സ് നേരിട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോടതിവിധി വിജിലന്‍സിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്നതിനാലാണിതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. അപ്പീല്‍ നല്‍കാനുള്ള നിയമോപദേശം വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഈ ഫയല്‍ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. ഫയല്‍ തന്റെ മുന്നിലെത്തുമ്പോള്‍ അപ്പീല്‍ നല്‍കാന്‍ അനുമതി കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. അന്വഷണ റിപ്പോര്‍ട്ടുകള്‍ മേല്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത് വിജിലന്‍സ് മാന്വല്‍ പ്രകാരമാണ്. ബാര്‍ കേസുമായി ബന്ധപ്പെട്ട കോടതിവിധി നിമിത്തം ഇപ്പോള്‍ അതിന് … Read more

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം സുശാന്ത് മാത്യു

കൊച്ചി: സച്ചിന്റെ സ്വന്തം ഐ.എസ്.എല്‍ ടീമായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം സുശാന്ത് മാത്യു. ബ്ലാസ്‌റ്റേഴ്‌സിന്റെ തകര്‍ച്ചയ്ക്ക് കാരണം ലാഭം മാത്രം നോക്കുന്ന ടീം മാനേജ്‌മെന്റ് നടപടിയാണെന്ന് സുശാന്ത് മാത്യു പറഞ്ഞു. ഇയാന്‍ ഹ്യൂമിനെപോലുള്ള മികച്ച താരങ്ങളെ ഒഴിവാക്കിയത് ടീമിന് തിരിച്ചടിയായി. പുതിയ താരങ്ങള്‍ എത്തിയപ്പോള്‍ ടീമിലെ ഒത്തിണക്കത്തെ ബാധിച്ചുവെന്നും ചെറിയ ഓഫര്‍ ആയത്‌കൊണ്ടാണ് ടീം വിട്ടതെന്നും നിലവില്‍ പൂനെ സിറ്റിയുടെ താരമായ സുശാന്ത് പറഞ്ഞു. ആദ്യ മത്സരത്തില്‍ ജയമറിഞ്ഞ ബ്ലാസ്‌റ്റേഴ്‌സിന് പിന്നീട് … Read more

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഏഴ് ജില്ലകളിലായി നടന്ന ഒന്നാംഘട്ട പോളിംഗ് അവസാനിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഏഴ് ജില്ലകളിലായി നടന്ന ഒന്നാംഘട്ട പോളിംഗ് അവസാനിച്ചു. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏഴ് ജില്ലകളിലായി 73 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അന്തിമ കണക്കുകള്‍ പ്രകാരം പോളിംഗ് ശതമാനം 77ന് മുകളില്‍ പോയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 77 ശതമാനമായിരുന്നു പോളിംഗ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മന്ദഗതിയില്‍ തുടങ്ങിയ പോളിംഗ് ഉച്ചയോടെയാണ് സജീവമായത്. നഗര മേഖലകളില്‍ പോളിംഗ് കുറഞ്ഞപ്പോള്‍ ഗ്രാമീണ മേഖലകളില്‍ പോളിംഗ് ശതമാനം ഉയര്‍ന്നു. അഞ്ച് മണിക്ക് ക്യൂവില്‍ നിന്നവര്‍ക്കും വോട്ട് … Read more

വോട്ടെടുപ്പ് പുരോഗമിക്കുന്നു,രണ്ടുമണിവരെ 52 ശതമാനം പോളിംഗ്

  തിരുവനന്തപുരം: ഏഴ് ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പു പുരോഗമിക്കുകയാണ്. തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വിധിയെഴുത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ 52 ശതമാനം പോളിംഗ്. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. രണ്ടു മണിക്ക് തിരുവനന്തപുരം-50, കൊല്ലം-45 എന്നിങ്ങനെയാണ് തെക്കന്‍ ജില്ലകളിലെ പോളിംഗ്. മധ്യകേരളത്തില്‍ ഇടുക്കിയില്‍ മാത്രമാണ് ഇന്നു വോട്ടെടുപ്പ്. ഉച്ചവരെ ജില്ലയില്‍ 56 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കോഴിക്കോട്- 50, വയനാട്- 52, കണ്ണൂര്‍- 58, കാസര്‍ഗോഡ്- 60 എന്നിങ്ങനെയാണ് വടക്കന്‍ ജില്ലകളിലെ … Read more

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുന്നതോടെ യു.ഡി.എഫ് ശിഥിലമാകുമെന്ന് പിണറായി വിജയന്‍,സ്വപ്‌നം മാത്രമാണെന്ന് വി.എം സുധീരന്‍

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുന്നതോടെ യു.ഡി.എഫ് ശിഥിലമാകുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. പിണറായി പഞ്ചായത്തിലെ ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി. ആന്തൂരില്‍ മത്സരരംഗത്തേയ്ക്ക് ആരും കടന്നുവരാത്തതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തെരഞ്ഞെടുപ്പിനിടെ അക്രമം ഉണ്ടായാല്‍ സ്ഥാനാര്‍ത്ഥിയെ പ്രതിയാക്കുമെന്നാണ് കണ്ണൂര്‍ എസ്.പി പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ ജില്ലയില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ എസ്.പിയ്‌ക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്നത്തെ … Read more

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗ് തുട

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗ് തുടങ്ങി. ഏഴ് ജില്ലകളില്‍ 9,220 സീറ്റുകളിലേക്ക് 31,161 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുമ്പോള്‍ വിധിയെഴുത്തിനായി എത്തുന്നത് 1.11 കോടി വോട്ടര്‍മാരാണ്. ഉടനീളം 15,096 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. വിജയപ്രതീക്ഷയിലാണ് ഇരു മുന്നണികളും ബിജെപിയും. ആദ്യഘട്ട പോളിംഗ് രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണിവരെ നടക്കും. 38,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷിതമായ തെരഞ്ഞെടുപ്പിന്ന സജ്ജമാക്കിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് … Read more