ആൻഡ്രിയയുടെ ഓർമ പവർഫുള്ളാണ്; ഇന്ത്യൻ ബുക്ക്സ് റെക്കോർഡ്സിന്റെ അനുമോദനം

ഓർമശക്തിയിൽ വിസ്‌മയമാകുകയാണ്‌ ആൻഡ്രിയ എന്ന കൊച്ചുകുട്ടി. വിവിധ വിഭാഗത്തിൽപ്പെട്ട 50 വസ്തുക്കളെ തിരിച്ചറിഞ്ഞ് പറയാനുള്ള കഴിവ് പരിഗണിച്ച്‌ ഇന്ത്യൻ ബുക്ക്സ് റെക്കോർഡ്സിന്റെ അഭിനന്ദനം ആൻഡ്രിയയെ തേടിയെത്തി. മിക്ക വാക്കുകളും എന്തെന്ന് തിരിച്ചറിവായിട്ടില്ല, ഒരു വയസ്സും പത്ത് മാസവുമായ ഈ കൊച്ചുമിടുക്കിക്ക്‌. ഇംഗ്ലീഷ് അക്ഷരങ്ങൾ ക്രമത്തിൽ തിരിച്ചറിയും. ഒന്നുമുതൽ 20 വരെ എണ്ണും. എട്ട് ഗ്രഹങ്ങളുടെ പേരുകൾ, ഇംഗ്ലീഷ്‌ കലണ്ടറിലെ ദിവസങ്ങളും മാസങ്ങളും, 12 നിറങ്ങൾ, 10 ആകൃതികൾ, 10 പ്രശസ്‌തരുടെ പേരുകൾ, ശരീരത്തിന്റെ 10 ഭാഗങ്ങൾ, 34 … Read more

ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മാർത്തോമ സഭയുടെ പുതിയ തലവനായി സ്ഥാനാരോഹിതനായി

തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത മാർത്തോമസഭയുടെ പുതിയ പരമാധ്യക്ഷൻ സ്ഥാനാരോഹിതനായി. മാർത്തോമ സഭയുടെ 22 മത്തെ പരമാധ്യക്ഷനായിട്ടാണ് ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് ചുമതലയേറ്റത്. തിരുവല്ല പുലാത്തീൻ ചർച്ചിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന ചടങ്ങുകൾ പൂര്‍ത്തിയായി. കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായാണ് ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പൊലീത്ത ആകുന്നത്. അലക്സാണ്ടർ മാർത്തോമ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ മദ്ബഹായിലാണ് ചടങ്ങുകൾ നടന്നത്. എട്ട് മണി മുതല്‍ വിശുദ്ധ കുർബാന നടന്നു. പതിനൊന്ന് മണി മുതൽ … Read more

ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ രാജ്യ ചരിത്രത്തിലാദ്യമായി മാന്ദ്യത്തിലായെന്ന് റിസർബാങ്ക് സ്ഥിരീകരണം

ഇന്ത്യൻ സമ്പദ്‌ഘടന മാന്ദ്യത്തിലാണെന്ന്‌ റിസർവ് ബാങ്ക്‌. രാജ്യചരിത്രത്തിൽ ആദ്യമായാണ്‌ മാന്ദ്യത്തിൽ പ്രവേശിച്ചതെന്ന്‌ ആർബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു‌. പണനയത്തിന്റെ ചുമതലയുള്ള റിസർവ്‌ ബാങ്ക്‌ ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ റിപ്പോർട്ടിലാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌‌. സമ്പദ്‌ഘടനയുടെ എല്ലാ മേഖലയും പരിശോധിച്ചാണ്‌ വിലയിരുത്തൽ. ഇതേക്കുറിച്ചുള്ള‌ കേന്ദ്രസർക്കാർ നിഗമനം 27ന്‌ പ്രസിദ്ധീകരിക്കും. ജിഡിപി 8.6 ശതമാനം ഇടിഞ്ഞു.ജൂലൈ–സെപ്‌തംബർ കാലയളവിൽ മൊത്തം ആഭ്യന്തരോൽപ്പാദനം 8.6 ശതമാനം ചുരുങ്ങി. ഏപ്രിൽ–ജൂൺ പാദത്തിൽ 24 ശതമാനം ഇടിഞ്ഞു. തുടർച്ചയായി രണ്ട്‌ പാദത്തിൽ ജിഡിപിയിൽ ഇടിവുണ്ടാകുമ്പോഴാണ്‌ മാന്ദ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുക. … Read more

കലാഭവൻ സോബിയുടെ മൊഴി കള്ളം; വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ

ബാലഭാസ്‌കറിന്റെ മരണം വാഹന അപകടം എന്ന നിഗമനത്തിൽ സിബിഐ. പോളിഗ്രാഫ് ടെസ്റ്റിൽ കലാഭവൻ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവർ ആയിരുന്ന അർജുനും നുണ പറഞ്ഞതായി സിബിഐ പറയുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്ണു സോമസുന്ദരം, ഡ്രൈവർ അർജുൻ, കലാഭവൻ സോബി, പ്രകാശ് തമ്പി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. ആ റിപ്പോർട്ടാണ്‌ പുറത്തുവന്നിട്ടുള്ളത്‌. അപകസമയം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന അർജുന്റെ മൊഴി തെറ്റാണ്.  ബാലഭാസ്​കറിന്​ അപകടം സംഭവിക്കുന്ന സമയത്ത്​ സംഭവം നടന്ന സ്ഥലത്തുണ്ടായിരുന്നുവെന്ന് കലാഭവൻ സോബി പറഞ്ഞ റൂബിൻ … Read more

കോവിഡ് 19: നൃത്തം ചെയ്യാൻ വേദിയില്ലെങ്കിൽ വിഷമിക്കേണ്ട, ആപ്പ് ഡൗൺലോഡ് ചെയ്യൂ! ജോറായി നൃത്തം ചെയ്യു…

നൃത്തം ചെയ്യാൻ വേദിയില്ലെ? എന്നാൽ ഇനി‌ വിഷമിക്കേണ്ട. ഒടിടി പ്ലാറ്റ്‌ഫോമിൽ സിനിമ റിലീസ്‌ ചെയ്യുന്ന മാതൃകയിൽ നൃത്തപ്രകടനങ്ങൾ ഇനി ആസ്വാദകരിലെത്തിക്കാം. ശാസ്‌ത്രീയ നർത്തകർക്കും ആസ്വാദകർക്കും കോവിഡ്‌ കാലത്ത്‌ ഓൺലൈനിൽ വേദികൾ ഒരുക്കുകയാണ്‌ നാട്യഗൃഹ ഓൺലൈൻ ആപ്പ്‌. നൃത്തത്തിന് മാത്രമായുള്ള ആൻഡ്രോയ്‌ഡ്‌ ആപ്പായ ‘നാട്യഗൃഹം’ വിജയദശമി നാളിൽ കലാമണ്ഡലം ക്ഷേമവതി പുറത്തിറക്കി. കോവിഡുമൂലം നാട്യവേദികൾ അടച്ചിടേണ്ടിവന്ന സാഹചര്യത്തിൽ ആപ്പിലൂടെ എച്ച്‌ഡി ദൃശ്യമികവിൽ നൃത്തം വീട്ടിലിരുന്ന്‌ കാണാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്പ്‌ ആദ്യം മൊബൈലിൽ ഇൻസ്‌റ്റാൾ ചെയ്യണം. നൃത്തം … Read more

നിവിൻ പോളിയുടെ പുതിയ ചിത്രം ”കനകം കാമിനി കലഹം” കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു

ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ പ്രേക്ഷകർക്ക് മറക്കാനാകാത്ത വ്യത്യസ്തമായ സിനിമ അനുഭവം സമ്മാനിച്ച സംവിധായകനാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. അടുത്ത ചിത്രം നിവിൻ പോളി നായകനായ “കനകം കാമിനി കലഹം” ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സിനിമ ചിത്രീകരണം മുന്നേറുന്നത്.  മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം വീണ്ടും ചിത്രീകരണത്തിന് തുടക്കം കുറിച്ചതിൽ ആഹ്ലാദവും ആശീർവാദവും നിവിൻ പോളി  ഫെയ്സ് ബുക്കിലൂടെ പങ്കുവെച്ചു. പോളി ജൂനിയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിവിൻ പോളി, ഗ്രേസ് ആന്റണി എന്നിവരെ കൂടാതെ വിനയ് … Read more

ഒ വി വിജയൻ പുരസ്കാരം പ്രഖ്യാപിച്ചു; ടി പത്മനാഭൻ, സുഭാഷ്‌ ചന്ദ്രൻ, ‌അമൽരാജ്‌ എന്നിവർക്ക് അവാർഡ്

ഒ വി വിജയൻ സ്‌മാരക സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. കഥാസമാഹാരത്തിന്‌ ടി പത്മനാഭൻ, നോവലിന്‌ സുഭാഷ്‌ ചന്ദ്രൻ, യുവ എഴുത്തുകാരുടെ കഥയ്‌ക്ക്‌ അമൽരാജ്‌ പാറേമൽ എന്നിവർക്കാണ് അവാർഡ്‌. ഒ വി വിജയൻ സ്‌മാരക സമിതിയുടെ രണ്ടാമത്‌ പുരസ്‌കാരം  സമിതി  ചെയർമാൻ ടി കെ നാരായണദാസാണ്‌ പ്രഖ്യാപിച്ചത്‌. മരയ, എന്റെ മൂന്നാമത്തെ നോവൽ എന്നീ കഥാസമാഹാരങ്ങൾക്കാണ്‌ ടി പത്മനാഭൻ പുരസ്‌കാരത്തിന്‌ അർഹനായത്‌. സമുദ്രശില എന്ന നേവലിനാണ്‌ സുഭാഷ്‌ചന്ദ്രന്‌ പുരസ്‌കാരം. നാഗു സാഗുവ ഹാദിയലി എന്ന കഥയ്‌ക്കാണ്‌ അമൽരാജിന്‌ പുരസ്‌കാരം‌. … Read more

പെർഫ്യൂമിലെ ആദ്യ ഗാനം പുറത്തിറങ്ങി; സോഷ്യൽ മീഡിയയിൽ ഹിറ്റായി

കെ എസ് ചിത്ര പാടിയ പുതിയ ഗാനം റിലീസ് ചെയ്തു. മലയാളികളുടെ പ്രിയതാരങ്ങളായ ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ ഹരിദാസ് ഒരുക്കിയ  പെര്‍ഫ്യൂം എന്ന ചിത്രത്തില്‍ ചിത്രയും, പി.കെ സുനില്‍കുമാര്‍ കോഴിക്കോടും ചേര്‍ന്ന് ആലപിച്ച റൊമാന്റിക് ഗാനമാണ്  പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. പാട്ട് പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം ‘നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. സംഗീതം ഒരുക്കിയത്  … Read more

അയർലൻഡിലെ ആഷ്ടൗണിൽ മലയാളി യുവാവ് മരണപ്പെട്ടു

അയർലൻഡിലെ ആഷ്ടൗണിൽ താമസിക്കുന്ന മലയാളി യുവാവ് മരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശി സുനീത് ശ്രീകുമാറാണ് മരിച്ചത്. ഇന്ന് പുലർച്ചെ അദ്ദേഹത്തെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതാണ്. ഉറങ്ങുന്നതിനിടയിലാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. വിളിച്ചിട്ടും വിളി കേൾക്കാത്തതിനെതുടർന്ന് ഗാർഡയെ വിളിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് മരിച്ചെന്ന് തീർച്ചയാക്കിയത്. മരണകാരണം വ്യക്തമല്ല. ഡബ്ലിൻ സ്മിത്ത് ഫീൽഡിലെ, ബ്രൗൺ ബാഗ് ഫിലിംസിൽ കഴിഞ്ഞ മൂന്നു വർഷമായി ജോലി ചെയ്തു വരികയായിരുന്നു. അയർലൻഡിൽ കുടുംബസമേതമായിരുന്നു താമസിച്ചിരുന്നത്. ഭാര്യ … Read more

സെഫാന്റെയും കുഞ്ഞ് ലക്കിയുടെയും സ്നേഹബന്ധത്തിന് മുന്നിൽ മോഷ്ടാക്കളുടെ മനസ്സലിഞ്ഞു

സെഫാന്റെ പ്രിയപ്പെട്ട കുഞ്ഞു ലക്കി തിരിച്ചെത്തി. ഒപ്പം സന്തോഷവും. ലാസ അപ്‌സോ ഇനത്തിൽപ്പെട്ട ലക്കിയെന്ന നായ‌ക്കുട്ടിയുടെ തിരോധാനത്തിന്റെ കഥയാണിത്.  എറണാകുളം എളമക്കര പെരുമ്പോട്ട റോഡിലെ നെല്ലിക്കുന്നുശേരിവീട്ടിൽനിന്ന്‌ നാലുദിവസംമുമ്പാണ് ലക്കി കളവുപോയത്. ലക്കിയുടെ അസാനിധ്യം കുട്ടികളെയും കുടുംബത്തെയും അങ്ങേയറ്റം കണ്ണീരിലാക്കി.  മോഷ്ടാക്കൾ നാലുദിവസമാണ് ലക്കിയെ ഒളിപ്പിച്ചുവച്ചത്. മടക്കിത്തന്നതിന്റെ പേരിൽ മോഷ്‌ടാക്കളോട്‌ ക്ഷമിക്കുകയും നന്ദി പറയുകയുമാണ് ഈ കുടുംബവും പ്രത്യേകിച്ച് സെഫാനും. കഴിഞ്ഞ ഞായറാഴ്‌ച പുലർച്ചെയാണ്‌ ഉമ്മറത്തെ കൂട്ടിൽനിന്ന്‌ മോഷ്‌ടാക്കൾ രണ്ടുമാസം പ്രായമുള്ള ലക്കിയെ തട്ടിക്കൊണ്ടുപോയത്‌. ഈ സംഭവം സെഫാനും … Read more