അയർലൻഡിലെ ആഷ്ടൗണിൽ മലയാളി യുവാവ് മരണപ്പെട്ടു

അയർലൻഡിലെ ആഷ്ടൗണിൽ താമസിക്കുന്ന മലയാളി യുവാവ് മരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശി സുനീത് ശ്രീകുമാറാണ് മരിച്ചത്. ഇന്ന് പുലർച്ചെ അദ്ദേഹത്തെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതാണ്. ഉറങ്ങുന്നതിനിടയിലാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. വിളിച്ചിട്ടും വിളി കേൾക്കാത്തതിനെതുടർന്ന് ഗാർഡയെ വിളിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് മരിച്ചെന്ന് തീർച്ചയാക്കിയത്. മരണകാരണം വ്യക്തമല്ല.

ഡബ്ലിൻ സ്മിത്ത് ഫീൽഡിലെ, ബ്രൗൺ ബാഗ് ഫിലിംസിൽ കഴിഞ്ഞ മൂന്നു വർഷമായി ജോലി ചെയ്തു വരികയായിരുന്നു.

അയർലൻഡിൽ കുടുംബസമേതമായിരുന്നു താമസിച്ചിരുന്നത്. ഭാര്യ പ്രീതി സുനീത്. രണ്ട് കുട്ടികളുണ്ട്.

Share this news

Leave a Reply

%d bloggers like this: