അയര്‍ലണ്ട് മലയാളികളുടെ രുചിലോകം കീഴടക്കാന്‍ സിന്തൈറ്റ് കിച്ചന്‍ ട്രഷേഴ്‌സ്

ലോകത്തിലെ ഏറ്റവും വലിയ സുഗന്ധ വ്യഞ്ജന സ്ഥാപനങ്ങളിലൊന്നായ സിന്തൈറ്റ് ഗ്രൂപ്പില്‍ നിന്ന് ‘കിച്ചന്‍ ട്രഷേഴ്‌സ്’ കറിമസാലകളും സ്‌പൈസ് പൗഡറുകളും അയര്‍ലണ്ട് മലയാളികളുടെ രുചിലോകം കീഴടക്കാനെത്തുന്നു. ബ്രേക്ക് ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ എല്ലാ രുചിക്കൂട്ടുകളിലും സിന്തൈറ്റിന്റെ ‘അടുക്കളയിലെ അമൂല്യ നിധി’ ഇനിയുണ്ടാകും.

ചിക്കന്‍ മസാല, ഫിഷ് മസാല, മീറ്റ് മസാല, ചിക്കന്‍ ഫ്രൈ മസാല, ബീഫ് ഉലര്‍ത്ത് മസാല, മട്ടണ്‍ മപ്പാസ് മസാല, ഡക്ക് പെപ്പര്‍ റോസ്റ്റ് മസാല, ഗരം മസാല, രസം പൗഡര്‍, സാമ്പാര്‍ പൗഡര്‍ എന്നീ 10 കറിമസാലകളും മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, കടുക്, കാശ്മീരി മുളക് പൊടി, കുരുമുളക് പൊടി എന്നീ ആറ് സ്‌പൈസ് പൗഡറുകളുമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

”അച്ചാറുകള്‍, കുക്കിംഗ്‌പേസ്റ്റ്, റെഡി ടു ഈറ്റ്, റെഡി ടു കുക്ക്, സീസണിംഗ്, റെഡി ടു ഡ്രിങ്ക്, സോസുകള്‍ തുടങ്ങിയ നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറങ്ങാനുമൊരുങ്ങുന്നു. ദൈനംദിന ജീവിതത്തില്‍ സിന്തൈറ്റ് ഉല്‍പ്പന്നങ്ങളില്‍ പലതും നമ്മുടെ രസമുകുളങ്ങളെ ഉണര്‍ത്തുന്നുണ്ട്. മെറില്‍ബോയ് ഐസ്‌ക്രീം. അതിലുപയോഗിക്കുന്ന നാചുറല്‍ ഫ്‌ളേവേഴ്‌സ് സിന്തൈറ്റിന്റേതാണ്. ഐടിസിയുടെ സണ്‍ഫീസ്റ്റ് യിപ്പി നൂഡില്‍സ്, കെലോഗ്‌സ് ഓട്‌സ്, ബക്കാര്‍ഡി തുടങ്ങി 300 ലേറെ പ്രശസ്ത ബ്രാന്‍ഡുകള്‍ സിന്തൈറ്റ് പ്രകൃതിദത്ത ചേരുവകളാണ് ഉപയോഗിക്കുന്നത്.

”പ്രതിവര്‍ഷം 60,000 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് സിന്തൈറ്റ് സംസ്‌കരിക്കുന്നത്. ആഗോള ഓലിയോറെസിന്‍ വിപണിയുടെ 30 ശതമാനത്തിലേറെ വിപണി വിഹിതവുമായി സിന്തൈറ്റ് ഒന്നാം സ്ഥാനത്താണ്. അതിനാല്‍ വിപണിവിഹിതം ഉയര്‍ത്തിക്കൊണ്ടുവരാന്‍ മറ്റൊരു കമ്പനിക്കുമില്ലാത്ത ആനുകൂല്യം കിച്ചണ്‍ ട്രഷേഴ്‌സിനുണ്ട്”

പരിശുദ്ധിയും സ്വാദും നൂറ് ശതമാനമെന്നതാണ് കിച്ചണ്‍ ട്രഷേഴ്‌സിന്റെ മുദ്രാവാക്യം. അത് വെറും പരസ്യവാചകമല്ല. പ്രവൃത്തിയില്‍ തെളിയിച്ചതാണ്. ”പതിനായിരം ഏക്കറിലേറെ വരുന്ന ഫാമുകളില്‍ നിന്ന് കര്‍ശനമായ ഗുണമേന്മാ പരിശോധനകള്‍ക്കുശേഷമാണ് സിന്തൈറ്റ് സുഗന്ധ വ്യഞ്ജനങ്ങള്‍ ശേഖരിക്കുന്നത്. ബിആര്‍സി (ബ്രിട്ടീഷ് റീട്ടെയ്ല്‍ കണ്‍സോര്‍ഷ്യം) യൂറോപ്യന്‍ എച്ച്എസിസിപി (ഹസാഡ് അനാലിസിസ് ആന്‍ഡ് ക്രിട്ടിക്കല്‍ കണ്‍ട്രോള്‍ പോയ്ന്റ്‌സ്) തുടങ്ങിയ ഗുണനിലവാരങ്ങളോടെ കഴിഞ്ഞ 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പാരമ്പര്യം സിന്തൈറ്റിന്റെ മുതല്‍ക്കൂട്ടാണ്,”

കൃഷിയിടത്തില്‍ നിന്ന് ഫാക്റ്ററിയിലേക്കെത്തുന്നതിനിടെ സുഗന്ധ വ്യഞ്ജനങ്ങള്‍ 10 തരം പരിശോധനകള്‍ക്ക് വിധേയമാക്കും. തുടര്‍ന്ന് എട്ട് തവണ വൃത്തിയാക്കല്‍ പ്രക്രിയയിലൂടെ കടന്നുപോയശേഷമാണ് സംസ്‌കരണം നടത്തുക. ദശാബ്ദങ്ങളായി ലോകവിപണിയില്‍ ഉല്‍പ്പന്നമെത്തിക്കുകയും കാലാനുസൃതമായി ആധുനികവല്‍ക്കരണം നടത്തുകയും ചെയ്തിട്ടുള്ള കോലഞ്ചേരിയിലെ കയറ്റുമതി ഫാക്റ്ററിയില്‍ നിന്നു തന്നെയാണ് കിച്ചണ്‍ ട്രഷേഴ്‌സ് ഉല്‍പ്പന്നങ്ങളും പുറത്തിറങ്ങുന്നത്. അതിനാല്‍ അതേ ലോകനിലവാരം ഇനി കിച്ചണ്‍ ട്രഷേഴ്‌സിലൂടെ അയര്‍ലണ്ട് മലയാളികളുടെ നാക്കിന്‍ തുമ്പിലുമെത്തുന്നു.

വീടുകളില്‍ പൊടിച്ചുണ്ടാക്കുന്ന മസാലക്കൂട്ടുകളേക്കാള്‍ പോലും പരിശുദ്ധിയും ഗുണനിലവാരവും കിച്ചന്‍ ട്രഷേഴ്‌സ് അവകാശപ്പെടുന്നു. ”സുഗന്ധവ്യഞ്ജനങ്ങളുടെ സ്രോതസില്‍ തന്നെയാണ് സിന്തൈറ്റ് ഗുണനിലവാരം ഉറപ്പുവരുത്തുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കര്‍ഷകരുമായി സിന്തൈറ്റ് ഇതിന് കരാറിലേര്‍പ്പെട്ടിട്ടുമുണ്ട്. പാക്കറ്റില്‍ ലഭിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളെപ്പറ്റിയുള്ള ധാരണ കിച്ചന്‍ ട്രഷേഴ്‌സ് എത്തിയതിലൂടെ മാറുമെന്ന് ഉറപ്പാണ്,”

പടവുകള്‍
1972 സിന്തൈറ്റിന് തുടക്കം
1980 എക്‌സ്‌പോര്‍ട്ട് ഹൗസായി ഇന്ത്യാ സര്‍ക്കാര്‍ അംഗീകാരം
1985 ജലാംശം നീക്കിയ കുരുമുളകിന്റെയും മറ്റ് സുഗന്ധ വ്യഞ്ജനങ്ങളുടെ സംസ്‌കരണത്തിനുമായി ഹെര്‍ബല്‍ ഐസോലേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് തുടക്കം.
1986 ഫ്രാന്‍സിലെ Cal Pfizer മായി ചേര്‍ന്ന് സുഗന്ധതൈല ഡിവിഷന് കോയമ്പത്തൂരില്‍ തുടക്കം
1992 കോഴിക്കോടിലെ Sijimak Oils Ltd ഏറ്റെടുത്തു. ഹെര്‍ബല്‍ എക്‌സ്ട്രാക്റ്റ്‌സ് കയറ്റുമതി ചെയ്യുന്ന ഈ സ്ഥാപനം സിന്തൈറ്റ് കാലിക്കറ്റ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു.
1994 ഭക്ഷ്യോല്‍പ്പന്ന രംഗത്ത് ആടക ഡഗ യുടെ ഐഎസ്ഒ 9002 നേടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി.
2000 സിന്തൈറ്റ് എക്‌സ്‌പോര്‍ട്‌സ് ലിമിറ്റഡിന് തുടക്കം
2001 കര്‍ണാടകയിലെ ഹരിഹറില്‍ നാചുറല്‍ കളര്‍ ഡിവിഷന് തുടക്കം
2003 ഉഡുമല്‍പേട്ടില്‍ കാറ്റാടിമില്‍ സ്ഥാപിച്ചു.
2006 സ്‌പൈസ് ഡിവിഷന്‍, യുകെയിലെ അരോംകൊയുമായി ചേര്‍ന്ന് അരോംകൊ ഫ്‌ളേവര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഓസ്ട്രിയയിലെ ഒമേഗയുമായി ചേര്‍ന്ന് സിമേഗ സേവറി ടെക്‌നോളജി എന്നിവയ്ക്ക് തുടക്കം.
2007 Super Critical Co2 Etxraction plant തുടങ്ങി.
2010 അമേരിക്കയിലും ചൈനയിലും സ്ഥാപനങ്ങള്‍
2012 ചൈനയില്‍ ഉല്‍പ്പാദന കേന്ദ്രം
2013 ആന്ധ്രപ്രദേശിലെ ഓങ്കോളിലും (Capsicin production) കോയമ്പത്തൂരിലും (Lutein production) ഉല്‍പ്പാദന കേന്ദ്രങ്ങള്‍.
2014 കിച്ചന്‍ ട്രഷേഴ്‌സ് കറിമസാലകളും സ്‌പൈസ് പൗഡറുകളും വിപണിയില്‍

രുചികളുടെ ലോകത്ത് ആഗോള സാന്നിധ്യമായ സിന്തൈറ്റ് ഉല്‍പ്പന്നങ്ങളെക്കുറിച്ച് മലയാളികളേക്കാള്‍ ഇതുവരെ കാര്യമായ അറിവുണ്ടായിരുന്നത് വിദേശികള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കുമായിരിക്കും. ഒലിയോറെസിന്‍ പോലുള്ള അതീവ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലധികവും വിദേശങ്ങളിലാണ് ഉപയോഗിക്കുന്നത്. ഇനി മുതല്‍ കിച്ചന്‍ ട്രഷേഴ്‌സിലൂടെ അതേ രാജ്യാന്തര ഗുണമേന്മ ആസ്വദിച്ചറിയാന്‍ മലയാളികള്‍ക്കും അവസരമൊരുങ്ങുന്നു.

1972ലാണ് സിന്തൈറ്റ് ഗ്രൂപ്പിന്റെ തുടക്കം. പരമ്പരാഗത വ്യവസായങ്ങളില്‍ നിന്ന് മാറി ചിന്തിച്ച സിവി ജേക്കബാണ് സ്ഥാപകന്‍. ഇന്ത്യയില്‍ അഞ്ച് ഉല്‍പ്പാദന യൂണിറ്റുകളും ചൈനയില്‍ ഒരു യൂണിറ്റും പ്രവര്‍ത്തിക്കുന്നു. ഇതിനുപുറമെ 20,000 ടണ്‍ ശേഷിയില്‍ സ്‌പൈസ് പൗഡറിംഗ് യൂണിറ്റുമുണ്ട്. സീസണിംഗ്, ഫ്‌ളേവറിംഗ് എന്നീ രംഗത്തെ ആഗോള ഭീമന്മാരായ ജിവൗഡന്‍, ഗ്രിഫിത് ലബോറട്ടറീസ്, കെറി ഗ്രൂപ്പ് തുടങ്ങിയ വിപുലമായ ഉപഭോക്തൃനിരയാണ് ആഗോളതലത്തിലുള്ളത്. 1300 കോടി രൂപയാണ് സിന്തൈറ്റ് ഗ്രൂപ്പിന്റെ വിറ്റുവരവ്. 2020ല്‍ 3000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്.

ബയോ ഇന്‍ഗ്രേഡിയന്റ്‌സിനും സ്‌പൈസസിനുമായി സിന്തൈറ്റിന് രണ്ട് ഡിവിഷനുകളുണ്ട്. മുളക്, കുരുമുളക്, മഞ്ഞള്‍, ഏലം എന്നിവ ഒലിയോറെസിനുകളാക്കുന്ന ബയോ ഇന്‍ഗ്രേഡിയന്റ്‌സ് ഡിവിഷന് പ്രതിദിനം 275 ടണ്‍ ശേഷിയുണ്ട്. ഫ്‌ളേവറിംഗ്, സീസണിംഗ് സ്ഥാപനങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന ഈ ഉല്‍പ്പന്നങ്ങള്‍ തുടര്‍ന്ന് ഭക്ഷ്യസംസ്‌കരണ കമ്പനികളിലേക്ക് എത്തുന്നു. 2006ല്‍ സീസണിംഗ് കമ്പനികള്‍ക്കായി സുഗന്ധവ്യഞ്ജനങ്ങള്‍ പൊടിച്ച് ഗ്രാന്യൂളുകളാക്കുന്ന സ്‌പൈസ് ഡിവിഷന്‍ തുടങ്ങി.

സംസ്‌കരിച്ച ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വികസിത വിപണികളായ യുഎസ്, യൂറോപ്പ്, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളിലേയ്ക്കാണ് സിന്തൈറ്റിന്റെ പ്രധാന കയറ്റുമതി. ഗ്രൂപ്പിലെ 100 കോടി രൂപ വലിപ്പമുള്ള സിമേഗ സേവറി ടെക്‌നോളജീസ് കഴിഞ്ഞ എട്ടു വര്‍ഷമായി സേവറി ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്നു. സ്‌നാക്ക് ഫുഡ്‌സ്, പ്രോസസ്ഡ് ചീസ്, കണ്‍വീനിയന്‍സ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍, സംസ്‌കരിച്ച മാംസം എന്നീ മേഖലകളിലാണ് സിമേഗയുടെ സീസണിംഗുകളും സേവറി ചേരുവകളും ഉപയോഗിക്കുന്നത്. ബേക്കറി, പാനീയങ്ങള്‍, കണ്‍ഫെക്ഷനറി, ഡെയറി, ഫാര്‍മ, ഭക്ഷ്യോല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് സ്വീറ്റ് ഫ്‌ളേവറുകള്‍ നല്‍കുന്ന ഗ്രൂപ്പ് കമ്പനിയാണ് സിമേഗാ ഫ്‌ളേവേഴ്‌സ്. നെസ്ലെ, യൂണീലിവര്‍ തുടങ്ങിവയാണ് ഈ കമ്പനിയുടെ പ്രധാന ഉപഭോക്താക്കള്‍.

”കേരളത്തില്‍ വര്‍ഷം തോറും ഉല്‍പ്പാദിപ്പിക്കുന്ന 11.25 ലക്ഷം ടണ്‍ സുഗന്ധവ്യഞ്ജനങ്ങളുടെ 1215% വിവിധ രൂപങ്ങളില്‍ കയറ്റുമതി ചെയ്യുകയാണ്. ബാക്കിയുള്ളതു മുഴുവന്‍ കറി പൗഡറുകള്‍, മസാലകള്‍, റെഡി റ്റു ഈറ്റ് ഗ്രേവി ഉല്‍പ്പന്നങ്ങള്‍ എന്നിവയായി ആഭ്യന്തരവിപണിയില്‍ത്തന്നെ വിറ്റഴിയുന്നു. ഇന്ത്യയിലേയും ചൈനയിലേയും ഫ്‌ളേവറിംഗ്, സീസണിംഗ് എന്നിവയുടെ ആളോഹരി ഉപഭോഗം ഒരു ഡോളറില്‍ താഴെ മാത്രമേ വരുന്നുള്ളു,”

”സ്‌പൈസസ് ബോര്‍ഡില്‍ നിന്ന് 1976 മുതല്‍ തുടര്‍ച്ചയായി 36 വര്‍ഷവും കയറ്റുമതി അവാര്‍ഡ് സിന്തൈറ്റിനാണ്. സിന്തൈറ്റ് ആഗോള പ്രശസ്തിയോടെ സ്വന്തം വീട്ടിലേയ്ക്ക് വരുന്നതാണ് കിച്ചന്‍ ട്രഷേഴ്‌സ്.

advt

Share this news

Leave a Reply

%d bloggers like this: