തിരുവനന്തപുരം: കുട്ടികള്‍ക്കു നല്കുന്ന പീഡിയഷുവറിന്റെ വില്പന ഭക്ഷ്യസുരക്ഷ വിഭാഗം വിലക്കി. തിരുവനന്തപുരത്ത് എത്തിച്ച ബാച്ചിലെ പായ്ക്കറ്റുകളില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെയാണു ഭക്ഷ്യസുരക്ഷ വിഭാഗം നടപടി സ്വീകരിച്ചത്. ഉത്പന്നം തിരിച്ചെടുക്കാന്‍ കമ്പനി അധികൃതര്‍ക്കു ഭക്ഷ്യസുരക്ഷാ വിഭാഗം നിര്‍ദേശം നല്‍കി. 2016 വരെ കാലാവധിയുള്ള പീഡിയഷുവറിലാണു പ്രശ്‌നം കണ്ടെത്തിയത്.
-എജെ-