മുതിര്‍ന്നവര്‍ക്കായുള്ള ചെലവഴിക്കല്‍, അയര്‍ലന്‍ഡ് ഇയു ശരാശരിക്കും താഴെ

ഡബ്ലിന്‍: മുതിര്‍ന്നവരുടെ ആരോഗ്യത്തിനായി അയര്‍ലന്‍ഡ് ചെലവാക്കുന്നത് ഇയുശരാശരിക്കും താഴെയുള്ള തുകമാത്രമാണെന്ന് യൂറോസ്റ്റാറ്റിന്‍റെ കണക്കുകള്‍. സാമൂഹ്യ പരിരക്ഷ നല്‍കുന്നിന് യൂറോപ്യന്‍ യൂണിയന്‍ ശരാശരി ചെലവാക്കുന്നതിലും പന്ത്രണ്ട് ശതമാനം വരെ കുറവാണിത്. സാമൂഹ്യ സുരക്ഷക്കായി ചെലവാക്കുന്നതില്‍ ആകെ പത്ത് ശതമാനം മാത്രമാണ് അയര്‍ലന്‍ഡ് മുതിര്‍ന്നവരുടെ സംരക്ഷണത്തിനായി നല്‍കുന്നുള്ളൂ.

പ്രായമായവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്നത് പരിഗണിച്ചാല്‍ ഏറ്റവും പിറകില്‍ നിന്ന് രാജ്യം രണ്ടാമതാണ്. പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങള്‍ പ്രായമായവര്‍ക്ക് ചെലവാക്കുന്ന തുകയായി പരിഗണിക്കുന്നുണ്ട്. ഐസ് ലാന്‍റാണ് ഏറ്റവും താഴെ. ആകെ സാമൂഹ്യ ക്ഷേമപരിപാടികളുടെ 5.6ശതമാനമാണ് ഇവര്‍ പ്രായമായവര്‍ക്കായി മാറ്റിവെയ്ക്കുന്നത്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണമെന്ന് ഏയ്ജ് ആക്ഷന്‍ തലവന്‍ ജസ്റ്റിന്‍ മോറാന്‍ പറയുന്നു.2009ന് ശേഷം പെന്‍ഷന്‍ ഉയര്‍ത്തയിട്ടില്ല. എന്നാല്‍ പതിനാല് യൂറോയുടെ കുറവും വരുമാനത്തില്‍ വരികയും ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളിലെ യുവത്വത്തെ പരിഗണിച്ചാല്‍ അയര്‍ലന്‍ഡില്‍ താരതമ്യേന യുവാക്കള്‍ കൂടതലാണ്. വരും വര്‍ഷങ്ങളില്‍ അറുപത്തിയഞ്ച് വയസിന് മുകളിലുള്ളവര്‍ പൊടുന്നനെ കൂടും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രശ്നം പ്രശ്നം മുന്‍കൂട്ടി കണ്ട് പദ്ധതികള്‍ ആവിഷ്കരിച്ചില്ലെങ്കില്‍ പ്രശ്നങ്ങള്‍ ഗുരുതരമാകും.

സാമൂഹ്യ ക്ഷേമ പരിപാടികളില്‍ വൃദ്ധര്‍ക്കായി 27.6 ശതമാനമാണ് ഇറ്റലി നീക്കിവെയ്ക്കുന്നത്. ഇറ്റലിതന്നെയാണ് പട്ടികയില്‍ മുന്നിലുള്ളതും. ബള്‍ഗേറിയ, ലക്സംബര്‍ഗ്, ഓസ്ട്രിയ , റോമേനിയ, സാമൂഹ്യ ക്ഷേമ പരിപാടികളുടെ 25ശതമാനം പ്രായമായവരുടെ ക്ഷേമത്തിന് ഉപയോഗിക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ ആകെ ചെലവഴിക്കുന്നതിന്‍റെ നാല്‍പത് ശതമാനമാണ് സര്‍ക്കാര്‍ തലത്തില്‍ വിവിധ സാമൂഹ്യക്ഷേമപരിപാടികള്‍ക്ക് ചെലവഴിക്കുന്നത്. ഇതില്‍ 21.4ശതമാനമാണ് വൃദ്ധര്‍ക്ക് വേണ്ടിയുള്ള മാറ്റിവെയ്ക്കല്‍. സാമൂഹ്യക്ഷേമ പരിപാടികള്‍ക്കുള്ള ചെലവഴിക്കലില്‍ ആകെ ചെലവഴിക്കുന്നതിന്‍റെ 38.6ശതമാനം മാറ്റിവെച്ച് അയര്‍ലന്‍ഡ് യൂറോപ്യന്‍ ശരാശരിക്ക് സമീപത്തുണ്ട്.

തൊഴിലില്ലായ്മക്കെതിരെ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതില്‍ അയര്‍ലന്‍ഡാണ് ഒന്നാമത്. 7.6ശതമാനമാണ് സാമൂഹ്യക്ഷേമ പരിപാടികളില്‍ തൊഴിലില്ലായ്മയ്ക്കായി നീക്കിവെയ്ക്കുന്നത്. ആരോഗ്യ രംഗത്ത് യൂറോപ്യന്‍ സര്‍ക്കാരുകള്‍ ശരാശരി 14.8ശതമാനം ചെലവഴിക്കുമ്പോള്‍ അയര്‍ലന്‍ഡ് 17.4ശതമാനം മാറ്റിവെയ്ക്കുന്നു. 2014ല്‍ ഇയു സര്‍ക്കാരുകള്‍ ചെലവഴിച്ച തുക €6,701 ബില്യണ്‍ വരും. ഇത് യൂറോപ്യന്‍യൂണിയന്‍ ജിഡിപിയുടെപകുതിവരും.

Share this news

Leave a Reply

%d bloggers like this: