പി.സി. ജോര്‍ജിനെ അയോഗ്യനാക്കാന്‍ ചൊവ്വാഴ്ച കത്തു നല്‍കും

 
കോട്ടയം: സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ്-എം നിയമസഭാ സ്പീക്കര്‍ക്കു ചൊവ്വാഴ്ച കത്തു നല്‍കും. നേരത്തേ, തിങ്കളാഴ്ച ഇതു സംബന്ധിക്കുന്ന കത്ത് കൈമാറുവാനായിരുന്നു തീരുമാനിച്ചിരുന്നത്. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെയാണു പാര്‍ട്ടി കത്തു നല്‍കാനുള്ള ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

പാര്‍ട്ടി നീക്കത്തിനെതിരേ കോടതിയെ സമീപിക്കുമെന്നാണു പി.സി. ജോര്‍ജ് പ്രതികരിച്ചത്. അഴിമതിവിരുദ്ധ മുന്നണി തന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ചതു കെ.എം. മാണിയുടെ അറിവോടെയാണെന്നും ജോര്‍ജ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: