മോദിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം..സുരക്ഷ പരിശോധിക്കാന്‍ പ്രതിനിധികളെത്തുന്നു

ഡബ്ലിന്‍:  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 23-ാം തീയതിയിലെ സന്ദര്‍ശനത്തിന് മുന്നോടിയായി പരിപാടിയുടെ സുരക്ഷയും ക്രമീകരണങ്ങളും മറ്റും തീരുമാനിക്കുന്നതിനും പരിശോധിക്കുന്നതിനും ഇന്നും നാളെയുമായി ഇന്ത്യന്‍ പ്രതിനിധികള്‍ അയര്‍ലന്‍ഡിലെത്തുന്നു. 23ന് ഉച്ചകഴിഞ്ഞ് നരേന്ദ്രമോദിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം ആരംഭിക്കുമെന്നാണ് സൂചനയുള്ളത്. പ്രധാനമന്ത്രിക്ക് വന്‍ വരവേല്‍പ്പ് നല്‍കാനാണ് ഇന്ത്യന്‍ ​എംബസിയുടെയും വിവിധ സംഘടകളുടെയും കൂട്ടായ ശ്രമം.

പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ഇതിനോടകം അവസാനിച്ചിട്ടുണ്ട്. 1600 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ 1400 പേരെ ഉള്‍ക്കൊള്ളാനാണ് സംഘാടകരുടെ തീരുമാനം. കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കുന്നതിന് പറ്റിയ വേദിയും അന്വേഷിക്കുന്നുണ്ട്. മൂന്ന് വേദികളാണ് പരിഗണനയില്‍ ഉള്ളത്. ഇവയിലേതാണെന്ന് വേണ്ടതെന്ന് അന്തിമ തീരുമാനമായിട്ടില്ല. നേരത്തെ ആയിരം പേരെ ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ച് മാറ്റി 1400ലേയ്ക്ക് ഉയര്‍ത്തുകയായിരുന്നു.

പരിപാടിയുടെ പൂര്‍ണ നേതൃത്വം ഇന്ത്യന്‍ എംബസിക്കാണ്. വിവിധ സംസ്കാരിക പരിപാടികളടക്കം സംഘടിപ്പിക്കപ്പെടുന്നുണ്ട്.  പരിപാടികള്‍ നടക്കുന്ന ഹാളില്‍ രണ്ട് മണിക്കൂര്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തവരെ പ്രവേശിപ്പിക്കാനാണ് ആലോചനയുള്ളത്.

Share this news

Leave a Reply

%d bloggers like this: