ന്യൂസിലന്‍ഡിനെതിരായ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്

ബ്രിസ്ബയ്ന്‍: ഡേവിഡ് വാര്‍ണര്‍ (163), ഉസ്മാന്‍ കവാജ (102*) എന്നിവരുടെ സെഞ്ചുറികളുടെ കരുത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഓസീസ് 389/2 എന്ന ശക്തമായ നിലയിലാണ്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിനു ഓപ്പണിംഗ് ജോടിയായ ഡേവിഡ് വാര്‍ണര്‍-ജോ ബേണ്‍സ് സഖ്യം 161 റണ്‍സ് സമ്മാനിച്ചു. 71 റണ്‍സ് നേടിയ ബേണ്‍സ് മികച്ച പിന്തുണ വാര്‍ണര്‍ക്ക് നല്കി. രണ്ടാം വിക്കറ്റില്‍ കവാജയ്‌ക്കൊപ്പവും തകര്‍ത്തു കളിച്ച വാര്‍ണര്‍ കിവീസ് ബൗളര്‍മാരെ നിഷ്പ്രഭരാക്കി. 19 ഫോറും ഒരു സിക്‌സും ഉള്‍പ്പെട്ടതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്‌സ്. 10 ബൗണ്ടറികളും രണ്ടു സിക്‌സും നേടിയാണ് കവാജ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 41 റണ്‍സോടെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് കവാജയ്ക്ക് ഒപ്പം ക്രീസിലുള്ളത്.
-എജെ-

Share this news

Leave a Reply

%d bloggers like this: