തൃശൂരില്‍ ടാറ്റാ സുമോ വാന്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു

തൃശൂര്‍ : എറണാകുളംപാലക്കാട് ദേശീയ പാതയ്ക്ക് സമീപം നന്തിക്കരയില്‍ ടാറ്റാ സുമോ വാന്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി ഇസ്മയിലും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം. പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടം ഉണ്ടായതെന്നാണ് സമീപവാസികള്‍ പറയുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വെള്ളക്കെട്ടിലേക്ക് മറിഞ്ഞാണ് അപകടം. ഒരു കുട്ടിയും രണ്ടു സ്ത്രീകളും രണ്ടു പുരുഷുന്‍മാരുമാണ് മരിച്ചത്. പത്തുവയസുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളം ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാന്‍ നന്തിക്കരയ്ക്കു സമീപം ഒരു വളവില്‍ വച്ച് വാന്‍ ഇടതുവശത്തെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് എത്തുമ്പോള്‍ വാന്‍ പൂര്‍ണമായും വെള്ളവും ചെളിയും നിറഞ്ഞ പാടത്ത് മുങ്ങി കിടക്കുകയായിരുന്നു. ഇതില്‍ നിന്നും ആദ്യം പുറത്തെടുത്ത കുട്ടിയുടെ ജീവന്‍ മാത്രമാണ് രക്ഷിക്കാനായത്. മറ്റു അഞ്ചു പേരും മരിക്കുകയായിരുന്നു.

ഒന്നരമണിക്കൂറിലധികം നേരം കഷ്ടപ്പെട്ടാണ് വാന്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ സാധിച്ചത്. പുലര്‍ച്ച സമയം ആയതിനാല്‍ ഡ്രൈവര്‍ ഉറങ്ങിപോയതോ കാര്‍ നിയന്ത്രണം വിട്ടോ ആണ് അപകടം ഉണ്ടായത് എന്നാണ് നിഗമനം.

Share this news

Leave a Reply

%d bloggers like this: