ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് ലീഗില്‍ സച്ചിന്‍സ് ബ്ലാസ്‌റ്റേഴ്‌സ്- വോണ്‍സ് വാരിയേഴ്‌സ് ആദ്യമത്സരം നാളെ

ന്യൂയോര്‍ക്ക്: ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും ഷെയ്ന്‍ വോണും ക്രിക്കറ്റിനെ ആഗോള കായിക ഇനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് ലീഗിന്റെ ടീമിനെ തെരഞ്ഞെടുത്തു. സച്ചിന്റെ നേതൃത്വത്തിലുള്ള സച്ചിന്‍സ് ബ്ലാസ്‌റ്റേഴ്‌സ്, വോണ്‍ നയിക്കുന്ന വോണ്‍സ് വാരിയേഴ്‌സ് എന്നീ ടീമുകളാണ് ട്വന്റി-20 ലീഗില്‍ മത്സരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 29 താരങ്ങളാണ് ലീഗില്‍ കളിക്കുന്നത്.

അമേരിക്കയിലെ ബേസ്‌ബോള്‍ സ്‌റ്റേഡിയങ്ങളിലാകും മത്സരങ്ങള്‍. ആദ്യമത്സരം ശനിയാഴ്ച ന്യൂയോര്‍ക്കിലെ സിറ്റി ഫീല്‍ഡ് സ്‌റ്റേഡിയത്തിലാണ്. പതിനൊന്നിന് ഹൂസ്റ്റണിലെ മിനിറ്റ് മെയ്ഡ് പാര്‍ക്കിലും 14ന് ലോസ് ആഞ്ചലസിലെ ഡോഡ്ജര്‍ സ്‌റ്റേഡിയത്തിലുമാണ് മറ്റു മത്സരങ്ങള്‍.

സച്ചിന്‍സ് ബ്ലാസ്‌റ്റേഴ്‌സ്

വിരേന്ദര്‍ സേവാഗ്, വി.വി.എസ് ലക്ഷ്മണ്‍, ബ്രയാന്‍ ലാറ, സൗരവ് ഗാംഗുലി, മഹേള ജയവര്‍ധനെ, കാള്‍ ഹൂപ്പര്‍, മോയിന്‍ ഖാന്‍, മുത്തയ്യ മുരളീധരന്‍, ഗ്രേം സ്വാന്‍, കേര്‍ലി ആബ്രോസ്, ഷോണ്‍ പൊള്ളൊക്ക്, ഗ്ലെന്‍ മഗ്രാത്ത്, ലാന്‍സ് ക്ലൂസ്‌നര്‍, ഷോയെബ് അക്തര്‍.

വോണ്‍സ് വാരിയേഴ്‌സ്

മാത്യു ഹെയ്ഡന്‍, മൈക്കില്‍ വോണ്‍, റിക്കി പോണ്ടിംഗ്, ജോണ്ടി റോഡ്‌സ്, ജാക്ക് കാലിസ്, ആന്‍ഡ്രൂസ് സൈമണ്‍സ്, കുമാര്‍ സംഗക്കാര, സഖ്‌ലൈന്‍ മുസ്താഖ്, ഡാനിയേല്‍ വെട്ടോറി, കോട്‌നി വാല്‍ഷ്, വസീം അക്രം, അലന്‍ ഡൊണാള്‍ഡ്, അജിത് അഗാര്‍ക്കര്‍.

-എജെ-

Share this news

Leave a Reply

%d bloggers like this: