ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് ബാലനെ അറസ്റ്റു ചെയ്തതിന് 90 കോടി നഷ്ടപരിഹാരം

ഹൂസ്റ്റണ്‍: സ്വന്തമായി നിര്‍മിച്ച ക്ലോക്ക് ബോംബാണെന്നു തെറ്റിദ്ധരിച്ച് ടെക്‌സാസില്‍ അഹമ്മദ് മുഹമ്മദിനെ എന്ന ബാലനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടുകാര്‍ രംഗത്ത്. അറസ്റ്റ് ചെയ്തതുവഴി അഹമ്മദിനുണ്ടായ മനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ക്കു നഷ്ടപരിഹാരമെന്ന നിലയില്‍ ഒന്നരക്കോടി യുഎസ് ഡോളര്‍ (90 കോടി രൂപ) നഷ്ടപരിഹാരമായി നല്‍ണമെന്നാണ് കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെടുന്നത്.

കൂടാതെ ഇര്‍വിംഗ് സിറ്റി മേയറും പോലീസ് മേധാവിയും മാപ്പ് എഴുതി നല്‍കണമെന്നും അഭിഭാഷകന്‍ വഴി കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നതില്‍ ഒരു കോടി ഡോളര്‍ ഇര്‍വിംഗ് നഗര അധികൃതരും 50 ലക്ഷം ഡോളര്‍ സ്‌കൂള്‍ അധികൃതരും നല്‍കണമെന്നാണു ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 60 ദിവസത്തിനകം നോട്ടീസിനു മറുപടി നല്‍കിയില്ലെങ്കില്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന അഹമ്മദ് മുഹമ്മദ് എന്ന പതിന്നാലുകാരനെ വീട്ടില്‍ നിര്‍മിച്ച ക്ലോക്ക് ബോംബാണെന്നു തെറ്റിദ്ധരിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കൈവിലങ്ങുമായി നില്‍ക്കുന്ന അഹമ്മദിന്റെ ചിത്രം ലോകശ്രദ്ധ നേടിയതിനു പിന്നാലെ കുട്ടിയും കുടുംബവും അമേരിക്ക വിട്ടിരുന്നു. ഇപ്പോള്‍ ഖത്തറിലെ ഒരു ഫൗണ്ടേഷനാണ് അഹമ്മദ് മുഹമ്മദിന്റെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: