ഫിനാഗേലിന് പിന്തുണ കൂടുന്നു, പ്രധാനമന്ത്രിയുടെ വിശ്വാസ്യതയിലും വര്‍ധന

 

ഡബ്ലിന്‍: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഫിനഗേലിന്റെ പിന്തുണ വര്‍ധിച്ചതായി സര്‍വേ. ഏറ്റവും പുതിയ Ipsos/MRBI സര്‍വേയനുസരിച്ച് ഫിനാഗേലിന്റെ പിന്തുണ 2 ശതമാനം വര്‍ധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെയും പ്രധാനമന്ത്രി എന്‍ഡകെനിയുടെയും വിശ്വാസ്യതയും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം ലേബറിന്റെ പിന്തുണ വീണ്ടും ഒരു ശതമാനം കുറഞ്ഞ് 7 ശതമാനത്തിലെത്തി. സിന്‍ഫിന്‍ 2 ശതമാനം വര്‍ധിച്ച് 21 ശതമാനത്തിലെത്തിയപ്പോള്‍ ഫിനാഫെയ്ല്‍ ഒരു ശതമാനം കുറഞ്ഞ് 19 ശതമാനത്തിലെത്തി. ഇന്‍ഡിപെന്‍ഡന്റിന്റേയും മറ്റുള്ളവയുടെയും പിന്തുണ 2 ശതമാനം കുറയുകയാണ് ചെയ്തിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: