ഇന്ത്യയും അമേരിക്കയും പ്രതിരോധ സഹകരണ കരാര്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണ കരാര്‍ ഒപ്പുവച്ചു. അടുത്ത പത്ത് വര്‍ഷത്തേക്കുള്ള സഹകരണ കരാറിലാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും യു.എസ്. പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറും തമ്മില്‍ ഒപ്പുവച്ചത്.

കരാരുകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ആഴത്തിലാക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഇരു രാജ്യങ്ങളുടെയും സൈന്യങ്ങളുടെ സംയുക്ത പരിശീലനം നടത്തുന്നതിനും ധാരണയായി. മൊബൈല്‍ ഇലക്ട്രിക് ഹൈബ്രിഡ് പവര്‍ സോഴ്‌സുകള്‍ വികസിപ്പിക്കുന്നതിനുള്ള കരാരില്‍ ഒപ്പുവച്ചിട്ടുണ്ട്.

നേപ്പാളില്‍ കാണാതായ യു.എസ് ഹെലികോപ്ടര്‍ കണ്ടെത്തുന്നതിന് സഹായിച്ചതിന് കാര്‍ട്ടര്‍ ഇന്ത്യയെ നന്ദി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായും കാര്‍ട്ടര്‍ കൂടിക്കാഴ്ച നടത്തി.

Share this news
%d bloggers like this: