യുവഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ വന്‍ വര്‍ധന

ഡബ്ലിന്‍: യുവാക്കള്‍ക്ക്  വാഹന ഇന്‍ഷുറന്‍സ് തുകയിനത്തില്‍ കൂടുതല്‍ ചെലവ് വരുന്നതായി റിപ്പോര്‍ട്ട്.  മുന്നൂറ് യൂറോ വരെ പ്രീമിയം നിരക്കില്‍ വര്‍ധനവുണ്ടാകുന്നുണ്ടെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.  ഡ്രൈവിങ് പരിചയം കുറവുള്ളത് മൂലമാണ് യുവാക്കളില്‍ നിന്ന് കൂടുതല്‍ പ്രീമിയം ഈടാക്കുന്നതെന്നാണ് ന്യായം പറയുന്നത്.   ഇന്‍ഷുറന്‍ ചെലവ് പൊതുവെ വര്‍ധിക്കുകയാണ്.

ഐറിഷ്  ബ്രോക്കേഴ്സ് അസോസിയേഷന്‍ പറയുന്നത് മിക്ക ഇന്‍ഷുറന്‍സുകാരും ഇരുപത് വയസുള്ളവരെ കേന്ദ്രീകരിച്ചുള്ള പദ്ധതികള്‍ അവസാനിപ്പിക്കുന്നെന്നാണ്. കൂടാതെ മുപ്പത് ശതമാനം വരെ പ്രീമയം വര്‍ധനവും ആവശ്യപ്പെടുന്നു. €1,500 വരെ ചെലവാക്കേണ്ടി വരുന്നവരുണ്ട് പല യുവാക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍. പൊതുവേ ഡ്രൈവര്‍മാര്‍ക്കുള്ള ഇന്‍ഷുറന്‍സ് ഇരട്ട അക്കത്തിലാണ് വര്‍ധിച്ചിരിക്കുന്നത്.

ഐറിഷ് വാഹന വിപണി ലാഭത്തിലാകാത്തതാണ് ഇന്‍ഷുറന്‍സും ചെലവേറിയതാകാന്‍ കാരണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. തട്ടിപ്പുകള്‍ മൂലമുള്ള ആഘാതവും അമ്പത് യൂറോയോളം ഇന്‍ഷുറന്‍സ് തുക കൂടുന്നതിന് കാരണമാകുന്നുണ്ട്. ഏപ്രിലിയില്‍ രണ്ട് ശതമാനം ആണ് പ്രീമിയം വര്‍ധിച്ചിരിക്കുന്നത്.   കഴിഞ്ഞ വര്‍ഷത്തെ പ്രീമിയത്തേക്കാള്‍ പതിനാറ് ശതമാനം അധികമാണിത്.  കഴി‍ഞ്ഞ വര്‍ഷം അഞ്ഞൂറ് യൂറോ ചെലവായിരുന്ന സ്ഥാനത്ത് ഇക്കുറി എണ്‍പത് യൂറോ കൂടി ചെലവ് വരുന്നുണ്ട്. പ്രായമായവരേക്കാള്‍  കടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നത് യുവാക്കളാണെന്ന കണക്കുകള്‍ കൂടിയാകുമ്പോ പ്രീമിയം നിരക്ക് വര്‍ധന  ന്യായീകരിക്കപ്പെടുകയം ചെയ്യും.

Share this news
%d bloggers like this: