കാരുണ്യവര്‍ഷത്തിനു ഇന്നു തുടക്കമാകുന്നു

വത്തിക്കാന്‍ : ദൈവവുമായി മനുഷ്യന്‍ കൂടുതല്‍ അടുക്കാനും ജീവിതത്തില്‍ കരുണയും അലിവും പ്രാവര്‍ത്തികമാക്കാനും പ്രഖോഷിക്കുന്ന കത്തോലിക്കാ സഭയുടെ കാരുണ്യ വര്‍ഷത്തിനു ഇന്നു മുതല്‍ തുടക്കമാകും. 2016 നവംബര്‍ വരെ ആചരിക്കപ്പെടുന്ന കാരുണ്യ വര്‍ഷത്തില്‍ സഭാവിശ്വാസികളെല്ലാം തന്നെ പുണ്യപ്രവര്‍ത്തികള്‍ ചെയ്യണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. ഇന്നു പ്രഭാതത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ കരുണയുടെ വിശുദ്ധ വാതില്‍ മാര്‍പ്പാപ്പ തുറക്കുന്നതോടെ കരുണയുടെ വര്‍ഷത്തിനു ആരംഭമാകും. കാരുണ്യവര്‍ഷത്തിന്റെ ഭാഗമായി അടുത്ത മാസം ലോകത്താകമാനമുള്ള എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും വിശുദ്ധ വാതിലുകള്‍ തുറക്കപ്പെടും. ഓരോ മാസത്തിലും ഒരു വെളളിയാഴ്ച കാരുണ്യ വര്‍ഷത്തിന്റെ പ്രത്യേകദിനമായി കൊണ്ടാടും. ഈ ദിവസങ്ങളില്‍ കാരുണ്യപ്രവര്‍ത്തനങ്ങളും സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടും.

മതവിശ്വാസ പ്രകാരം വലിയ പാപമായ ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകള്‍ക്കു പാപമോചനം നല്കുന്ന വര്‍ഷം കൂടിയാണിത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം മാര്‍പ്പാപ്പ വൈദികര്‍ക്കു നല്കി കഴിഞ്ഞു. ഏറെ നാളായി നിലനിന്നിരുന്ന കത്തോലിക്ക സഭയുടെ നയങ്ങളില്‍ കാതലായ, വിശ്വാസികള്‍ക്ക് പ്രയോജനപ്രദമായ മാറ്റങ്ങളില്‍ ഒന്നായാണ് സഭാസമൂഹം ഈ തീരുമാനത്തെ കാണുന്നത്. കാരുണ്യ വര്‍ഷത്തോടനുബന്ധിച്ച് മാര്‍പ്പാപ്പ നിരവധി കാരുണ്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമെന്ന് വത്തിക്കാന്‍ അറിയിച്ചു. കാരുണ്യ വര്‍ഷത്തില്‍ തന്നെ മദര്‍ തെരേസയുടെ വിശുദ്ധയായി പ്രഖ്യാപിക്കുമെന്ന വത്തിക്കാനില്‍ നിന്നുള്ള വാര്‍ത്ത ഇന്ത്യന്‍ സഭാവിശ്വാസികള്‍ക്കു ഇരട്ടിമധുരമായിരിക്കുകയാണ്.

ഡി

Share this news

Leave a Reply

%d bloggers like this: