കുട്ടികള്‍ക്കായി യൂട്യൂബിന്റെ പുതിയ ആപ്പ് 'യൂട്യൂബ് കിഡ്‌സ്'

വീഡിയോ ഷെയറിംഗ് വൈബ്‌സൈറ്റായ യൂട്യൂബ് കുട്ടികള്‍ക്കായി യൂട്യൂബ് കിഡ്‌സ് എന്ന പേരില്‍ പ്രത്യേക ആപ്പ് പുറത്തിറക്കുന്നു. സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകള്‍ക്കും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് യൂട്യൂബ് കിഡ്‌സ് അവതരിപ്പിക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള വീഡിയോകള്‍ക്കായിരിക്കും ഇതില്‍ മുന്‍ഗണന.

ഫെബ്രുവരി 23 മുതല്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന് യൂട്യൂബ് കിഡ്‌സ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലായിരിക്കും ആപ്പിന്റെ ഡിസൈന്‍. വലിയ ഐക്കണുകളുണ്ടാകും, കാര്യമായി സ്‌ക്രോളിംഗ് ഉണ്ടാകില്ല. മാതാപിതാക്കള്‍ക്ക് ഉപയോഗം നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ ടൈര്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകളും യൂട്യൂബ് കിഡ്‌സിലുണ്ടാകും.

ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയവയില്‍ 13 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അംഗത്വം അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളെ ആകര്‍ഷിക്കുന്നതിനായി യൂട്യൂബ് കിഡ്‌സ് അവതരിപ്പിക്കുന്നത്. എന്നാല്‍ കുട്ടികള്‍ യൂട്യൂബില്‍നിന്ന് വീഡിയോകള്‍ കാണുകയും അതില്‍ ആകൃഷ്ടരാകുകയും ചെയ്യാറുണ്ട്. ഇതിനെ നിയന്ത്രിക്കുന്നതിന് കൂടിയാണ് കുട്ടികള്‍ക്ക് കാണാന്‍ സാധിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ മാത്രം ഉള്‍പ്പെടുത്തി യൂട്യൂബ് കിഡ്‌സ് പുറത്തിറക്കുന്നത്. നേരത്തെ വൈന്‍ വീഡിയോസും വൈന്‍ കിഡ്‌സ് എന്ന പേരില്‍ കുട്ടികള്‍ക്കായി ആപ്പ് പുറത്തിറക്കിയിരുന്നു.

Share this news
%d bloggers like this: