ക്രിസ്തുമസ് ഷെല്‍ട്ടറുകളില്‍ ഇക്കുറി കഴിയേണ്ടി വരുന്ന കുട്ടികള്‍ 1571…രാജ്യത്ത് ഭവന പ്രതിസന്ധി തുടരുന്നു

ഡബ്ലിന്‍:  എമര്‍ജന്‍സി അക്കോമഡേഷന്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഇക്കുറി ഇരട്ടിയായി.  സിമോണ്‍ കമ്മ്യൂണിറ്റിയുടെ കണക്ക് പ്രകാരം ഈ വര്‍ഷം ക്രിസ്തുമസ് ഷെല്‍ട്ടറില്‍ ഉണ്ടാകുമെന്ന് കരുതുന്നവര്‍ 5000 പേരാണ് ഇതില്‍ 1571  പേര്‍ കുട്ടികളുമാണ്.  കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ താമസത്തിനായി അഭയ കേന്ദ്രങ്ങള്‍ അന്വേഷിക്കുന്നവരുടെ എണ്ണം 20 ശതമാനം വര്‍ധിച്ചെന്ന് കൂടി സന്നദ്ധ സംഘടന പറയുന്നു. നിലവില്‍ 7500 പേര്‍ക്ക് സഹായം ചെയ്യുന്നുണ്ട് ഇവര്‍.

സിമോണ്‍ കമ്മ്യൂണിറ്റി വക്താവ് നിഹാം റാന്‍ഡല്‍ വ്യക്തമാക്കുന്നത്   പിറകോട്ട് നോക്കിയാല്‍ ഭവനകാര്യത്തിലുള്ള പ്രതിസന്ധി വ്യക്തമാകുമെന്നാണ്. ഇനിയും പ്രതിസന്ധിയെകുറിച്ച് ഗൗരവമായ പരിശോധനകള്‍ നടന്നിട്ടില്ലെന്നും ഇവര്‍ സൂചിപ്പിക്കുന്നു.  വാടക വര്‍ധനയും, താങ്ങാവുന്ന ചെലവില്‍ താമസ സൗകര്യം ലഭ്യമല്ലാത്തതും പ്രശ്നമാവുന്നുണ്ട്.  എമര്‍ജന്‍സി അക്കോമഡേഷനില്‍ തങ്ങുന്നതിലൂടെ ഇവര്‍ നിത്യ ജീവിതം തള്ളി നീക്കാനാണ് ശ്രമിക്കുന്നത്.

ഇത്തരക്കാരുടെ എണ്ണവും കൂടുന്നു. ഡോര്‍മിട്ടറി രീതിയിലുള്ള താമസസൗകര്യമാണ് നല്‍കുന്നത്. ന്യൂയര്‍ ആകുന്നതോടെ കൂടുതല്‍ പേര്‍ തെരിവിലുണ്ടാകുമെന്നും ഇക്കാര്യം കണക്കിലെടുത്ത് ഹ്രസ്വകാല നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെടുന്നുണ്ട് സംഘട.

Share this news

Leave a Reply

%d bloggers like this: