പത്താന്‍കോട്ട് ഭീകരാക്രമണം: മലയാളിയായ വ്യോമസേന മുന്‍ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യും

 

പത്താന്‌കോട്ട്: പത്താന്‍കോട്ട് വ്യോമസേനകേന്ദ്രത്തിലുണ്ടായ ഭീകരാക്രണത്തില്‍ മലയാളിയായ വ്യോമസേന മുന്‍ ഉദ്യോഗസ്ഥന്‍ കെ.കെ രഞ്ജിത്തിന് പങ്കുണ്ടെന്ന് സംശയം. രഞ്ജിത്തിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യും. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് രഞ്ജിത്തിനെ ചാരവൃത്തിയിലേക്ക് എത്തിച്ചത്. ഓപ്പറേഷന്‍ ഇന്ദ്രധനുസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഞ്ജിത്ത് കൈമാറിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രഞ്ജിത്ത് വ്യോമസേനയിലായിരിക്കെ പഞ്ചാബില്‍ ജോലി ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: