ഐറിഷ് പൗരനായ ഇബ്രാഹിം ഹലാവയുടെ വിചാരണ വീണ്ടും മാറ്റിവെച്ചു

ഡബ്ലിന്‍: ഐറിഷ് പൗരനായ ഇബ്രാഹിം ഹലാവയുടെ വിചാരണ വീണ്ടും മാറ്റിവെച്ചു.  വിചാരണ കൂടാതെ 30-ാമത്തെ മാസമാണ് യുവാവ്  ഈജിപ്തിലെ ജയിലില്‍ കഴിയുന്നത്.  ഇന്ന് വിചാരണയ്ക്ക് ഹാജരാകേണ്ടതായിരുന്നു  ഇബ്രാഹിം ഹാലവ. എന്നാല്‍ മാര്‍ച്ച് ആറിലേക്ക്  വിചാര നീട്ടുകയായിരുന്നു. 2013 ആഗസ്റ്റ് മുതല്‍ ഇബ്രാഹിം ജയിലിലാണ്.  ഇന്നതെതടക്കം പന്ത്രണ്ടാമത്തെ തവണയാണ് വിചാരണമാറ്റിവെച്ചിരിക്കുന്നത്. ഹലാവയ്ക്കൊപ്പം നൂറ് കണക്കിന് പേരാണ് വിചാരണ നേരിടുന്നത്.

മുസ്ലീം ബ്രദര്‍ഹുഡിനെ  പിന്തുണയ്ക്കുന്ന  പ്രകടനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നായിരുന്നു  ഇബ്രാഹിം പിടിക്കപ്പെട്ടത്. ഈജിപ്ഷ്യന്‍ സൈന്യം  മുര്‍സിയെ സ്ഥാന ഭ്രഷ്ടനാക്കുകയായിരുന്നു.  പാര്‍ലമെന്‍റ് തിര‍ഞ്ഞെടുപ്പിലും, പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലും മുസ്ലീം ബ്രദര്‍ഹുഡ് വിജയിച്ചിരുന്നു.  എന്നാല്‍ തുടര്‍ന്ന് രാഷ്ട്രീയ അരക്ഷിതാവസ്ഥ ഉടലെടുക്കുകയും അക്രമം പൊട്ടി പുറപ്പെടുകയും ആയിരുന്നു.  ഇതേ തുടര്‍ന്ന് സൈന്യം അധികാരം ഏറ്റെടുത്തു.  പ്രകടനത്തില്‍ പങ്കെടുത്തതിനാണ് പിടിക്കപ്പെട്ടതെങ്കിലും ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങളില്‍  കൊലപാതകം, കൊലപാതക ശ്രമം,  നിയമ വിരുദ്ധമായ പ്രതിഷേധം എന്നവ്യ്ക്ക് കുറ്റം ചുമത്തിയിട്ടുണ്ട്. ഐറിഷ് അംബാസഡര്‍  ഡാമിയന്‍ കോള്‍ വിചാരണക്ക് എത്തിയിരുന്നു.

ഇബ്രാഹിമിന്‍റെ കുടുംബവുമായി ഇദ്ദേഹം സംസാരിക്കുകയും ചെയ്തു. നേരത്തെ യൂറോപ്യന്‍ പാര്‍ലമെന്‍റ് ഇബ്രാഹിമിനെ വേഗത്തില്‍ വിട്ടയക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നതാണ്.  ഇബ്രാഹമിനൊപ്പം സഹോദരിമാരും പിടിക്കപ്പെട്ടിരുന്നു. ഇവരെ നേരത്തെ വിട്ടയക്കുകയായിരുന്നു ഈജിപ്ത് അധികൃതര്‍.

Share this news

Leave a Reply

%d bloggers like this: