ജെര്‍ട്രൂഡ് കൊടുങ്കാറ്റെത്തി: വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

 

ഡബ്ലിന്‍:രാജ്യത്തിന്റെ പലഭാഗങ്ങളിലുമുണ്ടായ ജെര്‍ട്രൂഡ് കൊടുങ്കാറ്റ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മെറ്റ് എയ്‌റീന്‍. വാഹനവുമായി യാത്രചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ശക്തമായ കാറ്റിന് എപ്പോള്‍ വേണമെങ്കിലും സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ അതീവ ജാഗ്രതപുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട.
കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ പലയിടങ്ങളിലായി ഏകദേശം 8000 വീടുകളില്‍ വൈദ്യുതി നഷ്ടമായിരുന്നു.
മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയുള്ള ജെര്‍ട്രൂഡ് കൊടുങ്കാറ്റിന്് ഇനിയും സാധ്യതയുളളതിനാല്‍ രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലും കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കാര്‍ലോ, കില്‍ഡെയര്‍, കില്‍കെന്നി, ലാവോയ്‌സ്, ഓഫലി, വെസ്റ്റ്മത്, റോസ്‌കോമണ്‍, ലിമറിക്, ടിപ്പെരറി എന്നിവിടങ്ങളില്‍ യെല്ലോ അലെര്‍ട്ടും കാവന്‍, മൊനാഗന്‍, ഡൊണെഗല്‍, ഡബ്ലിന്‍, ലോങ്ങഅഫോര്‍ഡ്, ലൗത്ത്, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ, മീത്ത്,ഗാല്‍വേ, ലെട്രിം, മായോ, സ്ലിഗോ, ക്ലെയര്‍,കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് എന്നീ കൗണ്ടികളില്‍ ഓറഞ്ച് അലെര്‍ട്ടും നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: