അയര്‍ലണ്ടില്‍ നിലവിലെ ഭരണപക്ഷത്തിന് പരാജയസാധ്യത

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഭരണപക്ഷം അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധ്യതയില്ലെന്ന ധാരണ ശക്തമാകുന്നു.ലേബര്‍ പാര്‍ട്ടയും ഫിനഗേലുമുള്‍പ്പെടുന്ന സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കില്ലെന്ന വസ്തുത നിലനില്‍ക്കെതന്നെ ലേബര്‍ പാര്‍ട്ടിയെ തള്ളി മറ്റുപാര്‍ട്ടികള്‍ സഖ്യമുണ്ടാക്കുമെന്ന സാധ്യതയുമുണ്ട്.
അതേസമയം ഭൂരിപക്ഷത്തിന് അടുത്തെത്തിയാലും മറ്റു രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയില്ലാതെ ലേബര്‍ഫിനഗേല്‍ സഖ്യത്തിന് ഭരിക്കാനാകില്ലെന്നും വിലയിരുത്തപ്പെടുന്നുണ്ട്
ബാങ്കിങ്ങ് ധനകാര്യ മേഖലയിലുള്ള പല പ്രമുഖരും നിലവിലെ സര്‍ക്കാര്‍ ഭരണത്തിന് പരാജയമായിരിക്കുമെന്ന സാധ്യത മുന്‍നിര്‍ത്തി നടപടികളെടുക്കുന്നതായും പല സ്ഥാപനങ്ങളും അതിനുള്ള സാധ്യത പരസ്യമായി അറിയിച്ചുംകഴിഞ്ഞു.

Share this news

Leave a Reply

%d bloggers like this: