സഞ്ജയ് ദത്തിന്റെ മോചനത്തിനെതിരെ ഹര്‍ജി

മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്ത് നാളെ ജയില്‍ മോചിതനാകാനിരിക്കെ താരത്തിനെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി. പ്രദീപ് ഭലേക്കര്‍ എന്നയാളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ദത്തിന്റെ ശിക്ഷാ കാലാവധിയിലെ ഇളവിനെ ചോദ്യം ചെയ്താണ് പ്രദീപിന്റെ ഹര്‍ജി. ദത്തിന് ജയിലധികൃതര്‍ സാധാരണ തടവുകാര്‍ക്ക് നല്‍കാത്ത പല സൗകര്യങ്ങളും നല്‍കുന്നതായും ഹര്‍ജിയില്‍ പറയുന്നുണ്ട്. എന്നാല്‍ ദത്തിന്റെ മോചനത്തെ എതിര്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നാളെ കോടതി പരിഗണിക്കും.

ദത്തിനെ മോചിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് നേരത്തെ ബോംബെ ഹൈക്കോടതിയേയും ഇയാള്‍ സമീപിച്ചിരുന്നു. 1993ലെ മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്ത് നല്ലനടപ്പിന്റെ ആനുകൂല്യം നേടിയാണ് നാളെ പുറത്തിറങ്ങുന്നത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാകാന്‍ എട്ട് മാസം കൂടി അവശേഷിക്കെയാണ് ദത്തിന്റെ മോചനം.
-എജെ-

Share this news

Leave a Reply

%d bloggers like this: