നടി ഭാവന വിവാഹിതയാകുന്നു

നടി ഭാവന വിവാഹിതയാകുന്നു. കന്നഡയിലെ യുവ നിര്‍മാതാവാണ് ഭാവനയുടെ ജീവിത പങ്കാളിയാകുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം തന്റെ വിവാഹ കാര്യം തുറന്ന് പറഞ്ഞത്. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് കന്നഡയിലെ ഒരു യുവ നിര്‍മാതാവുമായി താന്‍ സീരിയസ് പ്രണയത്തിലാണെന്നായിരുന്നു ഭാവനയുടെ മറുപടി. ഭാവി വരന്റെ പേര് ഭാവന വെളിപ്പെടുത്തിയിട്ടില്ല. വിവാഹം ഉടന്‍ തന്നെയുണ്ടാകുമെന്നും തന്റെ വിവാഹവുമായി ബന്ധപ്പെട്ടു വരുന്ന ഗോസിപ്പുകള്‍ക്ക് ഇനി ഫുള്‍ സ്‌റ്റോപ് ഇടാമെന്നും ഭാവന പറയുന്നു.

ജീവിതത്തെ അല്പം സീരിയസായി സമീപിക്കുന്ന ആളെയാണ് താന്‍ കാത്തിരുന്നതെന്നും ഇപ്പോള്‍ അത്തരത്തിലൊരാളെ കണ്ടെത്തിയെന്നും താരം പറയുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: