ഡല്‍ഹിയില്‍ ജര്‍മന്‍ പെണ്‍കുട്ടി മാനഭംഗത്തിനിരയായതായി പരാതി

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും വിദേശ യുവതിക്കു നേര്‍ക്ക് ലൈംഗികാക്രമണം. മധ്യഡല്‍ഹിയില്‍ രണ്ടുമാസം മുമ്പ് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നു കാട്ടി ജര്‍മന്‍ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്.

ഡല്‍ഹിയില്‍ രാത്രി വഴിതെറ്റിയ തന്നെ ഓട്ടോറിക്ഷ ഡ്രൈവര്‍ സഹായം വാഗ്ദാനം ചെയ്തു കയറ്റിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14നായിരുന്നു സംഭവം. റിക്ഷാ ഡ്രൈവര്‍ തന്നെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ബഹളം കൂട്ടിയതിനെ തുടര്‍ന്ന് ഡ്രൈവറും കൂട്ടാളികളും ഓടി രക്ഷപ്പെടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പെണ്‍കുട്ടിക്കു കഴിഞ്ഞില്ല.

ഈ മാസം ഒമ്പതിന് പെണ്‍കുട്ടി ഡല്‍ഹി വനിതാ കമ്മീഷന് ഇ മെയ്ല്‍ വഴി പരാതി നല്‍കിയിരുന്നു. വനിതാ കമ്മീഷനാണ് ഡല്‍ഹി പോലീസിനോട് കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഡല്‍ഹിയില്‍ ഒരു എന്‍ജിഒയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് പെണ്‍കുട്ടി.

Share this news

Leave a Reply

%d bloggers like this: