ഐഎസിനെ തകര്‍ക്കുമെന്ന് ഒബാമ

വാഷിംഗ്ടണ്‍: തീവ്രവാദ സംഘടനയായ ഐഎസിനെ തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഐഎസിനെതിരായ പോരാട്ടം കടുപ്പമേറിയതാണെന്നും സിറിയന്‍ പ്രശ്‌നം പരിഹരിക്കുന്നത് ഐഎസിനെതിരായ നീക്കത്തെ സഹായിക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

ഐഎസിനെതിരായ പോരാട്ടം വളരെ കടുപ്പമേറിയതായി അവശേഷിക്കുന്നു. യുഎസിന്റെ മൂല്യങ്ങള്‍, ദേശീയ ശക്തി, സമുദായങ്ങളുടെ ശക്തി എന്നിവ അടക്കമുള്ളവ ഉപയോഗിച്ച് ഐഎസിനെതിരായ പോരാട്ടം തുടരും. നാം ജയിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ടെന്ന് ഒബാമ പറഞ്ഞു. ഐഎസിനെ തകര്‍ക്കുമെന്നും ലോകത്തിന്റെ മികച്ച ഭാവിക്കായി പോരാടുന്നവര്‍ക്കൊപ്പം യുഎസ് നിലകൊള്ളുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ സിറിയയിലെയും ഇറാക്കിലെയും സ്ഥിതി അതീവ ഗുരുതരമാണെന്നും ഒബാമ പറഞ്ഞു. സിറിയയില്‍ ഐഎസ് വിരുദ്ധ കുര്‍ദിഷ് പോരാളികള്‍ക്കൊപ്പമാണ് യുഎസ് ഐഎസിനെതിരേ പട നയിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: