പോലീസ് തലപ്പത്തെ അഴിച്ചുപണി; സെന്‍കുമാര്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു

തിരുവനന്തപുരം: ഡിജിപി സ്ഥാനത്തു നിന്നും തന്നെ നീക്കിയതില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്ടെന്ന് ടി.പി.സെന്‍കുമാര്‍ ഐപിഎസ്. പോലീസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുവെയാണ് അദ്ദേഹം സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്.

തന്നെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് കേരള പോലീസ് ആക്ടിന്റെയും സുപ്രീം കോടതി വിധിയുടെയും ലംഘനമാണെന്ന് അറിയാം. പക്ഷേ, ഒരു സര്‍ക്കാരിന് വിശ്വാസമില്ലാതെ ഡിജിപി സ്ഥാനത്ത് തുടരുന്നതില്‍ അര്‍ഥമില്ല. ഇഷ്ടമുള്ള ഉദ്യോഗസ്ഥരെ ഓരോ സ്ഥാനത്ത് നിയോഗിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. എന്നാല്‍ തന്നെ മാറ്റുന്ന കാര്യം മാന്യമായി വിളിച്ച് അറിയിക്കാമായിരുന്നു. സര്‍ക്കാരിനു താത്പര്യമില്ലെങ്കില്‍ സ്ഥാനത്ത് കടിച്ചുതൂങ്ങാന്‍ താന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നിയുക്ത ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരേയും അദ്ദേഹം പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. സെന്‍കുമാറിന് ഒരിക്കലും ലോക്‌നാഥ് ബഹ്‌റ ആകാന്‍ കഴിയില്ല. സര്‍ക്കാരിന് ആവശ്യം ബെഹ്‌റയെ ആയിരിക്കാം. തനിക്ക് ഒരിക്കലും ബെഹ്‌റയെ പോലെ ആകാന്‍ കഴിയില്ലെന്നും ടി.പി.സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: