കുറ്റവാളികളെ നേരിടുന്നതിനായി കൂടുതല്‍ ഗാര്‍ഡകളെ നിയമിക്കാനൊരുങ്ങി നിയമമന്ത്രി

ഡബ്ലിന്‍: വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഗാങ്ലാന്റ് കുറ്റവാളികളെ നേരിടുന്നതിനും കൂടുതല്‍ ഗാര്‍ഡകളെ നിയമിക്കാനുള്ള പദ്ധതികള്‍ ആവ്ഷികരിക്കുകയാണ് നിയമമന്ത്രി ഫ്രാന്‍സസ് ഫിറ്റ്ജെറാള്‍ഡ്. ഡബ്ലിനിലെ വടക്കന്‍ ഉള്‍പ്രദേശങ്ങളിലായി തുടര്‍ച്ചയായി അരങ്ങേറിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ഉപപ്രധാനമന്ത്രി കൂടിയായ ഫ്രാന്‍സസ് ഫിറ്റ്സ്ജെറാള്‍ഡിന്റെ പുതിയ നീക്കം. ഇത്തരം കുറ്റകൃത്യങ്ങള്‍ ഒഴിവാക്കുന്നതിനായി ഗാര്‍ഡയില്‍ പുതിയ നിയമനങ്ങള്‍ നടത്തേണ്ടതായുണ്ടെന്ന നിഗമനത്തിലാണ് മന്ത്രി. ഇക്കാര്യം ഇന്നത്തെ കാബിനറ്റ് യോഗത്തില്‍ മന്ത്രി വ്യക്തമാക്കും.

കിനഹന്‍-ഹച്ച് ഗാങുകള്‍ തമ്മിലുള്ള കുടിപ്പക ഏറെ നാളായി ഡബ്ലിനിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണുള്ളത്. ഇതേ തുടര്‍ന്ന് ഏഴ് ജീവനുകളാണ് നഷ്ടമായത്. ഗാരെത്ത് ഹച്ച് എന്നയാളാണ് അവസാനമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ച വടക്കന്‍ ഉള്‍പ്രദേശത്തായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 40 വയസ് പ്രായമുളള ഒരു സ്ത്രീയെ ഇന്ന് കോടതിയില്‍ ഹാജരാക്കി.

ഗാര്‍ഡയില്‍ നിയമനങ്ങള്‍ നടത്തുന്നതിനും അഴിച്ചുപണി നടത്തുന്നതിനുമായി കൂടുതല്‍ തുക നീക്കിവെക്കണമെന്ന് മന്ത്രി ഫ്രാന്‍സിസ് ക്യാബിനറ്റില്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: