ഐറിഷ് വാട്ടര്‍ നല്‍കുന്നത് ഒരു അടിസ്ഥാനവുമില്ലാത്ത കണക്കുകളെന്ന് ടിഡി

ഡബ്ലിന്‍: നൂറു മില്യണ്‍ യൂറോ റദ്ദാക്കുന്നതിനെ പിന്തുണക്കുന്ന ഒരു രേഖയും സമര്‍പ്പിക്കാന്‍ കഴിയാത്തതില്‍ ഐറിഷ് വാട്ടര്‍ അധികൃതര്‍ക്ക് വിമര്‍ശനം.

പൊതുതെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ സിന്‍ഫെയ്ന്‍ ടിഡി പിയേര്‍സ് ഡോഹര്‍ട്ടിനു വിവരവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ പ്രസിദ്ധപ്പെടുത്തിയ കണക്കുകള്‍ പ്രകാരമുള്ള സ്ഥിരീകരണമാണ് മാധ്യമങ്ങള്‍ക്കു വാക്കാല്‍ നല്‍കിയത്.

ഡോഹര്‍ട്ടിന്റെ അഭിപ്രായതില്‍ ഒരു അടിസ്ഥനവും ഇല്ലാത്ത കണക്കുകളാണ് നല്‍കപ്പെട്ടിരിക്കുന്നത്. ഇത് അവര്‍ക്ക് സ്വയം സംരക്ഷിക്കാനുള്ള ഒരു മാര്‍ഗമാണെന്നും അദ്ദേഹം പറഞ്ഞു. ഐറിഷ് വാട്ടറിനു 100 മില്യണ്‍ യൂറോ എന്ന കണക്കിനെ ന്യായീകരിക്കാന്‍ രേഖകളോ ഇമെയിലുകളൊ തെളിവിനായി നല്‍കാന്‍ ഇല്ല. ഐറിഷ് വാട്ടര്‍ നിരോധിക്കാന്‍ നിര്‍ദേശിക്കുന്ന പാര്‍ട്ടികളില്‍ നിന്നും ജനങ്ങളെ അകറ്റിനിര്‍ത്തുവാന്‍ ഉള്ള ഒരു ശ്രമമാണിതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

എന്നാല്‍ ഈ കണക്കുകള്‍ ഒരു എസ്റ്റിമേറ്റ് മാത്രമാണെന്നു തങ്ങള്‍ എല്ലാസമയവും വ്യക്തമാക്കിയിരുന്നു എന്ന് ഐറിഷ് വാട്ടര്‍ വക്താവ് പറഞ്ഞു.

ഡോഹര്‍ട്ടി തേടിയത് ഐറിഷ് വാട്ടറിനെ നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ടതും ഇവിടുത്തെ ചിലവുകളെയും സംബന്ധിച്ച 2015 മാര്‍ച്ച് ഒന്നാം തിയതിക്കു ശേഷമുള്ള മിനിറ്റുകള്‍, റെക്കോര്‍ഡുകള്‍, കറസ്പോണ്ടന്‍സ് തുടങ്ങിയവയാണ്. ഇതിനു പ്രതികരണമായി കമ്പനി നല്‍കിയത് ഐറിഷ് വാട്ടറിന്റെ പേരന്റ് കമ്പനിയുടെ ഒരു കുറിപ്പും, ഐറിഷ് വാട്ടര്‍ ബിസിനസ് പ്ലാന്‍, കമ്മീഷന്‍ ഫോര്‍ എനര്‍ജി റെഗുലേഷന്റെ ഒരു റിവ്യൂവും അടങ്ങുന്ന കുറച്ച് രേഖകളുമാണ്.

-എംആര്‍-

Share this news

Leave a Reply

%d bloggers like this: