ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം: പൂര്‍ണപിന്തുണ നല്‍കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ്

ലോസ് പിനോസ്:  ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോ. ഊര്‍ജോത്പാദന രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെക്‌സിക്കോയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. അതേസമയം, ഊര്‍ജമേഖലയില്‍ ഇന്ത്യയുടെ പ്രധാനപങ്കാളിയാണ് മെക്‌സിക്കോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാന്‍ പിന്തുണ നേടുക എന്നതാണു പ്രധാനമന്ത്രിയുടെ മെക്‌സിക്കോ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യം. ആണവവിതരണ ഗ്രൂപ്പിലും മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ സംവിധാനത്തിലും അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് യുഎസ് നേരത്തെ പിന്തുണ അറിയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: