വിഷപ്പുക ശ്വസിച്ച് മലയാളി ദമ്പതികള്‍ അമേരിക്കയില്‍ മരിച്ചു

ഫിലഡല്‍ഫിയ: അമേരിക്കയില്‍ കാറിന്റെ എസി പൊട്ടിത്തെറിച്ചുണ്ടായ വിഷപ്പുക ശ്വസിച്ച് മലയാളി ദമ്പതികള്‍ മരിച്ചു. ഈസ്റ്റ് ഫിലഡല്‍ഫിയയില്‍ സ്ഥിരതാമസക്കാരായ മണര്‍കാട് മറ്റത്തില്‍ എം.എ.കുരുവിള (കുഞ്ഞ് 83), ഭാര്യ ലീലാമ്മ (77) എന്നിവരാണ് മരിച്ചത്. കുരുവിള കമ്പനി ഉദ്യാഗസ്ഥനും ലീലാമ്മ നഴ്‌സുമായിരുന്നു.

കഴിഞ്ഞദിവസം ഇവരുടെ കാറിന്റെ എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. വിഷവാതകം വീട്ടിനുള്ളിലേക്ക് അടിച്ചുകയറി ഇരുവരും കുഴഞ്ഞുവീണു മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 44 വര്‍ഷം മുമ്പ് ജോലിയുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്കു പോയതാണ് ഇവരുടെ കുടുംബം.

-എജെ-

Share this news

Leave a Reply

%d bloggers like this: