ഡിജിറ്റല്‍ വാര്‍ത്താ ശൈലിയെ സ്വീകരിച്ച് ഐറിഷുകാര്‍; ഡിജിറ്റല്‍ ലോകത്തേക്ക് ചുവട് വെക്കുന്നതില്‍ അയര്‍ലന്‍ഡ് മുന്നില്‍

ഡബ്ലിന്‍: ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ ഐറിഷ് ജനങ്ങളാണ് പരമ്പരാഗത വാര്‍ത്ത ശൈലിയില്‍ നിന്ന് ഡിജിറ്റല്‍ വാര്‍ത്താ ലോകത്തേക്ക് പെട്ടെന്ന് ചുവട് മാറ്റുന്നതെന്ന് പഠനം. റോയിറ്റേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്ക് ടാങ്ക് ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

പ്രാഥമിക ഡിജിറ്റല്‍ ഉപഭോക്താക്കള്‍ കൂടുതലായുള്ളത് അയര്‍ലന്‍ഡിലാണെന്നാണ് പഠനത്തില്‍ പറയുന്നത്. ഇവരില്‍ പരമ്പരാഗതവും ഡിജറ്റല്‍ ഉപഭോക്താക്കളും കൂടിച്ചേര്‍ന്നുള്ളതാണ്. യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളെ അപേക്ഷിച്ച് അയര്‍ലന്‍ഡാണ് മുന്നിട്ട് നില്‍ക്കുന്നതെന്നും ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ട് 2016 പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. വാര്‍ത്ത ഉപഭോക്താക്കളുടെ എണ്ണം താരതമ്യേന അയര്‍ലന്‍ഡില്‍ കൂടുതലാണ്. 84 ശതമാനം ആളുകളും ചില വാര്‍ത്തകള്‍ ദിവസവും നോക്കുന്നു. 53 ശതമാനം ആളുകള്‍ വാര്‍ത്തകള്‍ക്കായി ഒരു ദിവസം പല സമയങ്ങളിലായി നോക്കുന്നു.

വാര്‍ത്തകളിലുള്ള വിശ്വസനീയതക്ക് പ്രാധാന്യം കൊടുക്കുന്നത് കൂടുതലും പ്രായമായവരാണ്. ന്യൂസ് ഓര്‍ഗനൈസേഷന്റെ വാര്‍ത്തകളില്‍ വിശ്വസിക്കുന്നത് കുറച്ച് പേര്‍ മാത്രമാണ്. അതിലും കുറവാണ് മാധ്യമപ്രവര്‍ത്തകരിലുള്ള വിശ്വാസം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിറ്റല്‍ വാര്‍ത്ത ലോകത്തേക്കാള്‍ പരമ്പരാഗത വാര്‍ത്താശൈലിയില്‍ തന്നെയാണ് പഴയ ആളുകള്‍ ഇപ്പോഴും വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. വാര്‍ത്ത മാധ്യമങ്ങളിലുള്ള വിശ്വാസം പലര്‍ക്കും കുറവാണ്. പല തരത്തിലുള്ള സ്വാധീനം വാര്‍ത്തകളില്‍ വരുമെന്ന് തന്നെയാണ് ഇവരുടെ വിശ്വാസം.

-എജെ-

Share this news

Leave a Reply

%d bloggers like this: