24 മണിക്കൂറിനുള്ളില്‍ രാജ്യവിടണമെന്ന നിബന്ധനയില്‍ കള്ളക്കടത്തിന് അറസ്റ്റിലായ 2 പേരെ കോടതി വിട്ടയച്ചു

ആറ് മാസത്തെ തടവ് ശിക്ഷ റദ്ദ് ചെയ്ത് സിഗരറ്റ് കള്ളക്കടത്തിന് പിടികൂടിയ രണ്ട് മൊള്‍ഡോവന്‍ പൗരന്മാരെ കോടതി  വിട്ടയച്ചു. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന നിബന്ധനയിലാണ് ഇവരെ വിട്ടയച്ചത്. ഡബ്ലിന്‍ സര്‍ക്യൂട്ട് കോടതിയുടെതാണ് നടപടി.

രണ്ട് പേര്‍ക്കും 2500 യൂറോ വീതം പിഴയും കോടതി ചുമത്തിയിട്ടുണ്ട്. സിഗരറ്റ് കള്ളക്കടത്ത് നടത്തുന്നതിനിടെ ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ പിടികൂടിയിരുന്നത്. 30,800 സിഗരറ്റുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരെ പിടികൂടിയിരുന്നത്.

26, 27 എന്നീ വയസുകളിലുള്ള യുവാക്കളാണ് കള്ളക്കടത്തിന് പിടിയിലായിരുന്നത്. രണ്ട് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ഫിനാന്‍സ് ആക്ടിലെ സെക്ഷന്‍ 119 ന്റെ പരിധിയിലുള്ള കുറ്റം ചുമത്തപ്പെടുകയും ചെയ്തിരുന്നു. 16000 യൂറോയില്‍ അധികം വിലവരുന്ന സിഗരറ്റാണ് ഇവരില്‍ നിന്ന് പിടികൂടിയിരുന്നത്.

Share this news

Leave a Reply

%d bloggers like this: