ലൈവ് സ്ട്രീമിങ്ങുമായി യൂട്യൂബ് മൊബൈല്‍ ആപ്പ്

യൂട്യൂബ് തങ്ങളുടെ മൊബൈല്‍ ആപ്പിലും ലൈവ്‌സ്ട്രീമിങ് സംവിധാനം ഏര്‍പ്പെടുത്തി. ഇതിലൂടെ ഇനി മുതല്‍ സ്വന്തം ഫോണിലൂടെ തന്നെ വീഡിയോകള്‍ യൂട്യൂബിലൂടെ ലൈവായി പുറത്ത് വിടാനാകും.

ലോകത്തെ ഏറ്റവും വലിയ വീഡിയോ ഫ്‌ലാറ്റ്‌ഫോമായി യൂട്യൂബ് ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ ഏറെ വൈകിയെന്നാണ് വിലയിരുത്തല്‍. ട്വിറ്ററിന്റെ പെരിസ്‌കോപ്പും, ഫെയ്ബുക്ക് ലൈവും പുറത്ത് വന്നതിന് പിന്നാലെയാണ് യൂട്യൂബും ലൈവ് സ്ട്രീമിങ് സംവിധാനം മൊബൈല്‍ ഉപഭോക്താക്കളിലേക്കും എത്തിക്കുന്നത്.

പെരിസ്‌കോപ്പ് പോലെതന്നെയാണ് യുട്യൂബ് ആപ്പും പ്രവര്‍ത്തിക്കുകയെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. കാഴ്ചക്കാരില്‍ നിന്ന് മെസേജുകള്‍ സ്വീകരിക്കാനുള്ള സൗകര്യവും കൂടാതെ വീഡിയോ ആരൊക്കെ കാണണമെന്ന് തീരുമാനിക്കാനും ഇതിലൂടെ സാധിക്കും.

ഏപ്രിലില്‍ യൂട്യൂബ് 360 ഡിഗ്രി ലൈവ് സ്ട്രീമിങ് വീഡിയോ പിന്തുണയ്ക്കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സംവിധാനം 360 ഡിഗ്രി കാമറകളില്‍ മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളൂ. എല്ലാ ഉപഭോക്താക്കള്‍ക്കുമായി യൂട്യൂബ് ലൈവ് സ്ട്രീമിങ്ങ് ഉടന്‍ തന്നെ പുറത്തിറങ്ങും.

Share this news

Leave a Reply

%d bloggers like this: