സ്വവര്‍ഗാനുരാഗികളില്‍ നിന്നും രക്തം സ്വീകരിക്കുന്നതിനുള്ള നിരോധനം നീക്കം ചെയ്യണമെന്ന ശുപാര്‍ശ ജി എല്‍ ഇ എന്‍ സ്വാഗതം ചെയ്തു

സ്വവര്‍ഗാനുനാരികളായ പുരുഷന്മാരില്‍ നിന്നും രക്തം സ്വീകരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന ശുപാര്‍ശ ആരോഗ്യമന്ത്രാലത്തിന് നല്‍കിയ നടപടിയെ ദ ഗെ ആന്റ് ലസ്ബിയന്‍ ഈക്വാലിറ്റി നെറ്റ്‌വര്‍ക്ക്( ജി എല്‍ ഇ എന്‍) സ്വാഗതം ചെയ്തു. ഐറിഷ് ബ്ലഡ് ട്രാന്‍സ്ഫൂഷ്യന്‍ സര്‍വീസാണ് മന്ത്രാലയത്തിന് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.

സ്വവര്‍ഗാനുരാഗികള്‍ രക്തം ദാനം ചെയ്യുന്നതിന് ആജീവനാന്ത നിരോധനമാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്നത്. സ്വവര്‍ഗാനുരാഗികള്‍ രക്തം ദാനം ചെയ്യുന്നതിനുള്ള നിരോധനം ഒരു വര്‍ഷത്തേക്ക് നീക്കിയയത് വലിയ മാറ്റം ഉണ്ടാക്കിയതായി ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചു. എണ്‍പതുകളിലാണ് ഇത്തരം ഒരു നിരോധനം നിലവില്‍ വരുത്തിയതെന്നും എച്ച് ഐ വിയെക്കുറിച്ച് അന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിരോധനമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ നിരോധനത്തിനെതിരെ ഒരു 23 കാരന്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അയര്‍ലന്റില്‍ രക്തം ദാനം ചെയ്യുന്നതിന് അദ്ദേഹത്തിന് നിരോധനം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്. ആറ് മാസം മുമ്പ് മറ്റൊരു പുരുഷനുമായി അദ്ദേഹം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന് രക്തം ദാനം ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

തുടര്‍ന്ന് നടത്തിയ നിരവധി പരിശോധകള്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. യുവാവിന് ഏര്‍പ്പെടുത്തിയ നിരോധനം വിവേചനവും യുറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ക്ക് എതിരായുള്ളതാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

-sk-

Share this news

Leave a Reply

%d bloggers like this: