മടികൂടാതെ കോര്‍ക്കിനെക്കുറിച്ച് വീരവാദം മുഴക്കുമെന്ന് പുതിയ മേയര്‍

മേയര്‍ എന്ന നിലയില്‍ യാതൊരു മടിയും കൂടാതെ കോര്‍ക്കിനെക്കുറിച്ച് വീരവാദം മുഴക്കുമെന്ന് പുതിയ മേയര്‍ ഫൈന്‍ ഗയില്‍ ക്ലര്‍ ഡസ് കഹില്‍. എന്തിനാണ് നിങ്ങള്‍ ഇവിടെ താമസിക്കുകയും ജോലി ചെയ്യുകയും സന്ദര്‍ശനം നടത്തുകയും ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

വരുംവര്‍ഷങ്ങളില്‍ താന്‍ ഇവിടെ നടപ്പിലാക്കാന്‍ പോകുന്ന കാര്യങ്ങള്‍ ഒറ്റവാക്കില്‍ പറയാന്‍ കഴിയുമെങ്കില്‍ ആ വാക്ക് ‘പോസിറ്റിവിറ്റി’ എന്നാണെന്നും അദ്ദേഹം പറഞ്ഞു. 45 കാരനാണ് കോര്‍ക്കിന്റെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട കഹില്‍. തെക്കുകിഴക്കന്‍ വാര്‍ഡുകളെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. 20 വോട്ടുകള്‍ക്കാണ് കഹില്‍ തെരഞ്ഞെടുക്കപ്പെട്ടത്.

താമസിക്കുന്നതിനും ബിസിനസ് ചെയ്യുന്നതിനും മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനും ഉള്‍പ്പെടെയുള്ള എല്ലാ നല്ലകാര്യങ്ങള്‍ക്കുമായി കോര്‍ക്കു നഗരത്തെ കൂടുതല്‍ മികച്ച നഗരമാക്കിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ജീവിതത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികളായ മാതാവും പിതാവും തന്റെ കൂടെയില്ലെന്നും അദ്ദേഹം പറഞ്ഞു.

മാതാവ് കഴിഞ്ഞ വര്‍ഷവും പിതാവ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുമാണ് മരണപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രിയപ്പെട്ടവര്‍ തന്റെ കൂടെയില്ലാത്തതിന്റെ ദുഖവും അദ്ദേഹം പങ്കുവച്ചു. ഫെന്‍ ഗയില്‍ ക്ലര്‍ ജോ കാവാനഘ് ആണ് കോര്‍ക്കിന്റെ പുതിയ ഡെപ്യൂട്ടി മേയര്‍. എതിരില്ലാതെയാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.

-sk-

Share this news

Leave a Reply

%d bloggers like this: