ബ്രെക്‌സിറ്റ്: യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ഹിതപരിശോധനയ്ക്ക് ആവശ്യമുയരുന്നു

യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം തുടരുന്നതു സംബന്ധിച്ച് ബ്രിട്ടനില്‍ നടന്ന ഹിതപരിശോധനയുടെ ഫലം യൂണിയനിലെ മറ്റ് അംഗരാജ്യങ്ങളിലും ചലനമുണ്ടാക്കുന്നു. ബ്രെക്‌സിറ്റിനു സമാനമായ രീതിയില്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി പലയിടങ്ങളിലും തീവ്ര വലതു ഗ്രൂപ്പുകള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.
യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ഒരു തെരഞ്ഞെടുപ്പിനുള്ള അവകാശം ഫ്രഞ്ചുകാര്‍ക്കും ഉണ്ടാകേണ്ടതാണെന്ന് ഫ്രാന്‍സിലെ ദേശീയ മുന്നണി നേതാവ് മെറിന്‍ ലി പെന്‍ അഭിപ്രായപ്പെട്ടു. നെതര്‍ലന്‍ഡ്‌സിന് ഒരു നെക്‌സിറ്റ് നടത്തുന്നതിനുള്ള അര്‍ഹതയുണ്ടെന്ന് ഡച്ച് കുടിയേറ്റവിരുദ്ധ രാഷ്ട്രീയ നേതാവ് ഗീര്‍ട്ട് വില്‍ഡേഴ്‌സ് പറഞ്ഞപ്പോള്‍ ഇനി നമ്മുടെ അവസരമാണെന്ന് ഇറ്റലിയിലെ നോര്‍ത്തേണ്‍ ലീഗ് അഭിപ്രായപ്പെട്ടു.
ബ്രെക്‌സിറ്റ് സൃഷ്ടിച്ച അനന്തരഫലങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രത്യേക യോഗം ചൊവ്വാഴ്ച നടക്കുകയാണ്. മറ്റ് അംഗരാജ്യങ്ങളില്‍ നിന്നും വിട്ടുപോകല്‍ ആവശ്യം ഉയരുന്നത് യൂറോപ്യന്‍ യൂണിയന്‍ സംവിധാനത്തെ തന്നെ അപ്രസക്തമാക്കാനുള്ള സാധ്യത നിലനില്‍ക്കേ അടിയന്തിരമായി സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: