ഫ്രാന്‍സിലെ എയര്‍ ട്രാഫിക് സമരം കാരണം അയര്‍ലണ്ടില്‍ വിമാനങ്ങള്‍ റദ്ദ് ചെയ്തു

ഫ്രാഞ്ച് എയര്‍ ട്രാഫിക് കണ്‍ട്രോളേര്‍സ് നടത്തിയ സമരം കാരണം അയര്‍ലണ്ടില്‍ നിന്നും അയര്‍ലണ്ടിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തു. കോര്‍ക്കില്‍ നിന്നും ഡബ്ലിനില്‍ നിന്നുമുള്ള വിമാനങ്ങളാണ് റദ്ദ് ചെയ്തിരിക്കുന്നത്. റയനര്‍, എയര്‍ ലിങ്‌സ് എന്നീ കമ്പനികളുടെ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.

ഫഞ്ച് ജീവനക്കാരുടെ സമരം കാരണമാണ് വിമാനങ്ങള്‍ റദ്ദ് ചെയ്തിരിക്കുന്നതെന്ന് കമ്പനികളുടെ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 14 ആഴ്ചകള്‍ക്കുള്ളില്‍ ഇത് 13 ാം തവണയാണ് ഫ്രഞ്ച് എയര്‍ ട്രാഫിക് ജീവനക്കാര്‍ സമരം നടത്തുന്നത്.

ഇരു നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുമുള്ള 12 ല്‍ അധികം വിമാനങ്ങളാണ് റയനര്‍ റദ്ദാക്കിയിരിക്കുന്നത്. ഡബ്ലിനിലേക്കും പുറത്തേക്കുമുള്ള എട്ട് വിമാനങ്ങള്‍ എയര്‍ ലിങ്‌സും റദ്ദാക്കി. ഫ്രാന്‍സില്‍ നിന്നും ഫ്രാന്‍സിലേക്കുമുള്ള വിമാനങ്ങളെ മാത്രമല്ല ഫ്രഞ്ച് എയര്‍ സ്‌പേയിസുലൂടെ യാത്ര ചെയ്യേണ്ട എല്ലാ വിമാനങ്ങളെയും സമരം ബാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ച റയനറിന് 166 വിമാനങ്ങളാണ് ജീവനക്കാരുടെ സമരം കാരണം റദ്ദാക്കേണ്ടി വന്നിരുന്നത്. വിമാനങ്ങള്‍ ഇത്തരത്തില്‍ റദ്ദാക്കേണ്ടിവരുന്നത് കാരണം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്ന് ഇരു കമ്പനികളും വ്യക്തമാക്കി.

-sk-

Share this news

Leave a Reply

%d bloggers like this: