യു കെയുടെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും

യു കെയുടെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് യാഥാസ്ഥിതിക എം പിമാര്‍ ഇന്ന് തുടക്കം കുറിക്കും. എം പിമാരുടെ വോട്ടിലൂടെ അഞ്ച് പേരില്‍ നിന്നും രണ്ട് പേരെ തിരഞ്ഞെടുത്തതിന് ശേഷം അവരില്‍ നിന്നാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കും പാര്‍ട്ടി ലീഡര്‍ സ്ഥാനത്തേക്കും ഒരാളെ തിരഞ്ഞെടുക്കുന്നത്.

രണ്ടാഴ്ച മുമ്പ് ബ്രക്‌സിറ്റ് ഹിതപരിശോധന ഫലം പുറത്ത് വന്നതിന് പിന്നാലെ ബ്രക്‌സിറ്റിനെ എതിര്‍ത്തിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രധാന മന്ത്രി പദം രാജിവെച്ചിരുന്നു. ഈ സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബ്രക്‌സിറ്റിനെ എതിര്‍ത്തിരുന്നെങ്കിലും ഹോം സെക്രട്ടറി തേരേസ മെയിക്കാണ് പ്രധാനമന്ത്രി പദത്തിലെത്താനുള്ള സാധ്യത കൂടുതല്‍ എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന സര്‍വേ റിപ്പോര്‍ട്ടില്‍ ഇവരെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഊര്‍ജ്ജ മന്ത്രിയായ ആന്‍ഡ്രിയ ലീഡ്‌സണ്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. മുന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ ആദ്യം മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. മാത്രമല്ല ലീഡ്‌സണിനെ പിന്തുണയ്ക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം മത്സരത്തില്‍ നിന്നും പിന്മാറിയത്. തുടര്‍ന്ന് മുന്‍ മേയര്‍ ലീഡ്‌സണിനെ പിന്തുണച്ച് പ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: