ഡവലപ്‌മെന്റ് ലാന്റിന്റെ വില്‍പ്പന 77% വര്‍ധിച്ചതായി റിപ്പോര്‍ട്ട്

രാജ്യത്തെ ഡവലപ്‌മെന്റ് ലാന്റിന്റെ വില്‍പ്പനയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 77 ശതമാനത്തിന്റെ വര്‍ധവുണ്ടായതായി റിപ്പോര്‍ട്ട്. കമേഷ്യല്‍ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് സി ബി ആര്‍ ഇ അയര്‍ലണ്ട് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അളവും ഐറിഷ് മാര്‍ക്കറ്റിലെ ഡവലപ്‌മെന്റ് ലാന്റിന്റെ വിലയുമാണ് റിപ്പോര്‍ട്ടിലുള്ളത്.

2016 ജൂണ്‍വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2016 ആദ്യ ആറ് മാസത്തിനുള്ളില്‍ 53 ഡവലപ്‌മെന്റ് ലാന്റുകളാണ് വില്‍പ്പന നടത്തിയിരിക്കുന്നതെന്നും 489 മില്യണില്‍ കൂടുതല്‍ യൂറോയാണ് ഈ കൈമാറ്റങ്ങള്‍ക്ക് ആവശ്യമായി വന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടന്ന 54 ഭൂമി കൈമാറ്റങ്ങള്‍ക്കായി 276 മില്യണ്‍ യൂറോയാണ് ചിലവഴിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഡവലപ്‌മെന്റ് ലാന്റിന്റെ വില്‍പ്പന ഈ വര്‍ഷം ആദ്യത്തോടെ തന്നെ വളരെ ശക്തമായ നിലയിലാണുള്ളതെന്നും ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പന 770 മില്യണ്‍ യൂറോ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സി ബി ആര്‍ സി അയര്‍ലണ്ടിലെ ഡവലപ്‌മെന്റ് ലാന്റ് ടീം അംഗം പറഞ്ഞു. ഡവലപ്‌മെന്റ് ലാന്റിനുള്ള ആവശ്യം വര്‍ധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു.

-sk-

Share this news

Leave a Reply

%d bloggers like this: