ഭക്ഷ്യസുരക്ഷാ നിയമലംഘനം: പീസ് ഏഫ് കേക്കും സണ്‍ ഓഫ് ബണ്ണുമുള്‍പ്പെടെ എട്ട് ഭക്ഷണശാലകള്‍ക്ക് താഴ് വീണു

ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് രാജ്യത്ത് ജൂണില്‍ മാത്രം അടച്ചുപൂട്ടിയത് എട്ട് ഭക്ഷണശാലകള്‍. രണ്ടു ഭക്ഷണശാലകള്‍ക്ക് താല്‍ക്കാലികമായ വിലക്കും മറ്റൊന്നിന് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഉത്തരവും നല്‍കി.
ഡബ്ലിന്‍, കോര്‍ക്ക്, വിക്കലോ, വെക്‌സ്‌ഫോര്‍ഡ്, ക്ലെയര്‍, ഒഫാലി എന്നിവിടങ്ങളിലായി എട്ട് റസ്റ്റോറന്റുകള്‍, ഒരു ടേക്ക് എവേ, ഒരു ഫുഡ് സ്റ്റാള്‍, ഒരു പലചരക്കുകട, ഒരു നിര്‍മാണശാല എന്നിവയ്ക്കാണ് അടച്ചുപൂട്ടല്‍ ഉത്തരവ് ലഭിച്ചത്. ഇതില്‍ മൂന്നെണ്ണം പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ തടയുന്നതിനുള്ള 1998 ലെ എഫ്എസ്എഐ ആക്ട് പ്രകാരവും അഞ്ചെണ്ണം 2010 ലെ ഇസി-ഭക്ഷ്യവസ്തുക്കളുടെ നിയന്ത്രണ നിയമ പ്രകാരവുമാണ്.
ഡബ്ലിന്‍ ടെമ്പിള്‍ ബാര്‍ മാര്‍ക്കറ്റിലെ പീസ് ഓഫ് കേക്ക്, ടാളട്ടിലെ ദ ന്യൂ ലീഫ് റസ്റ്റോറന്റ്, കോര്‍ക്ക് മക് കര്‍ട്ടന്‍ സ്ട്രീറ്റിലെ സണ്‍ ഓഫ് ബണ്‍ എന്നിവ അടച്ചുപൂട്ടപ്പെട്ട ഭക്ഷണശാലകളില്‍ ഉള്‍പ്പെടുന്നു. ഇതില്‍ സണ്‍ ഓഫ് ബണ്ണിനെതിരായ നടപടി 1998 ലെ എഫ്എസ്എഐ ആക്ട് പ്രകാരമാണ്.
_എസ്‌കെ_

 

Share this news

Leave a Reply

%d bloggers like this: