രാജ്യത്ത് ദാരിദ്ര രേഖയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കണ്ട് വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്ത് ദാരിദ്ര രേഖയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കണ്ട് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സാമ്പത്തിക മന്ദ്യത്തിന് ശേഷം ഇതോടെ അയര്‍ലന്‍ഡില്‍ ദരിദ്രരുടെ എണ്ണം 750,000ലേക്കെത്തി. കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് സോഷ്യല്‍ ജസ്റ്റീസ് അയര്‍ലന്‍ഡ് വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പുതിയ നയരേഖ പുറത്ത് വിടുകയായിരുന്നു സോഷ്യല്‍ ജസ്റ്റീസ് അയര്‍ലന്‍ഡ്. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ടെന്നും ലിവിങ് വേജ് പോലുള്ള പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ചൂണ്ടികാണിക്കുന്നു.

എസ്ജെഐ വ്യക്തമാക്കുന്നത് 18 ശതമാനം ദാരിദ്ര്യത്തില്‍ കഴിയുന്ന മുതിര്‍ന്നവര്‍ക്കും തൊഴിലുണ്ടെന്നാണ്. ഇതില്‍ നിന്ന് തന്നെ തൊഴിലിലൂടെ ലഭിക്കുന്ന വരുമാനം തുച്ഛമാണെന്ന് വ്യക്തമാകുന്നുണ്ട്. പത്ത് ശതമാനം വരെ ആളുകളുടെ കയ്യിലാണ് രാജ്യത്തെ ഡിസ്പോസിബിള്‍ ഇന്‍കത്തിന്‍റെ 24 ശതമാനമെന്ന് ചൂണ്ടികാണിക്കുന്നു. ഏറ്റവും താഴെയുള്ള 10 ശതമാനം പേരുടെ ഡിസ്പോസിബിള്‍ ഇന്‍കം മൂന്ന് ശതമാനമെന്നതും ശ്രദ്ധേയമാണ്. വീടുകളില്‍ വളരുന്ന അ‍ഞ്ചില്‍ ഒരു കുട്ടി വീതം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് കഴിയുന്നത്. 57 ശതമാനം ദാരിദ്ര്യവും തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ടല്ല നില്‍ക്കുന്നത്.

വിരമിച്ചവര്‍, കുട്ടികള്‍, രോഗികള്‍ , അംഗവൈകല്യം ഉള്ളവര്‍ എന്നിവരാണ് ദരിദ്രരായവരില്‍ കൂടുതലും. അഞ്ചില്‍ ഒരാള്‍ വീതമാണ് ജോലിയുള്ള ദരിദ്രര്‍. വരുമാനത്തിന‍്റെ കാര്യത്തില്‍ ധനികരും പാവപ്പെട്ടവരും തമ്മില്‍ വന്‍ അന്തരം പ്രകടമാണ്. താഴെത്തെ തട്ടില്‍ വരുമാനം വിതരണം ചെയ്യപ്പെടുന്ന വിധം നയങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട്. അടിസ്ഥാന വേതനം ഉറപ്പ് വരുത്തുന്നത് പൂര്‍ണമായും നടപ്പാക്കുക, സോഷ്യല്‍ വെല്‍ഫെയര്‍ സംവിധാനത്തിന് പകരമാണിത്. പ്രായം പോലുള്ളവ പരിഗണിച്ച് സാമൂഹ്യക്ഷേമപരിപാടികളില്‍ കാണിക്കുന്ന വിവിചേനം ഇല്ലാതെ തുല്യത കൊണ്ട് വരിക, എല്ലാ മേഖലയിലും ലിവിങ് വേയ്ജ് നടപ്പാക്കാന്‍ പ്രോത്സാഹിപ്പിക്കുക, ടാക്സ് ക്രെഡിറ്റുകള്‍ തിരിച്ച് നല്‍കുക, സാര്‍വത്രിക പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, അംഗവൈകല്യമുള്ളവര്‍ക്ക് വൈകല്യം മുതല്‍ കൂടുതല്‍ ധനചെലവ് വരുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയവയെല്ലാമാണ് പരിഹാരമായി നിര്‍ദേശിക്കുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: