250 അഭയാര്‍ത്ഥികളെ കൂടി അധികമായി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

250 അഭയാര്‍ത്ഥികളെ കൂടി അധികമായി സ്വീകരിക്കാന്‍ അയര്‍ലന്റ് തയ്യാറാണെന്ന് സര്‍ക്കാര്‍ തീരുമാനം. ഇന്നു രാവിലെ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചതെന്ന് ടാനയിസ്റ്റ് ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് അറിയിച്ചു.
യൂറോപ്യന്‍ യൂണിയന്റെ പുനരധിവാസ പരിപാടിയുടെ ഭാഗമായി രാജ്യം സ്വീകരിക്കാമെന്ന് ഏറ്റിട്ടുള്ള 4000 ലെബനീസ് അഭയാര്‍ത്ഥികള്‍ക്ക് പുറമെയായിരിക്കും ഇത്. ലബനണിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നായിരിക്കും ഇവരെ തെരഞ്ഞെടുക്കുക.
വരുന്ന ആഴ്ചകളില്‍ തന്നെ അഭയാര്‍ത്ഥികള്‍ എത്തിത്തുടങ്ങുമെന്ന് മിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പല കാരണങ്ങളാലും ഇവരുടെ യാത്ര വൈകുകയായിരുന്നു. ഇയു പുനരധിവാസ പരിപാടിയുടെ ഭാഗമായി ഇറ്റലിയില്‍ നിന്നും ഗ്രീസില്‍ നിന്നും അയര്‍ലന്റ് സ്വീകരിക്കാമെന്നേറ്റിരുന്ന 2622 അഭയാര്‍ത്ഥികളില്‍ കേവലം പത്തുപേര്‍ മാത്രമാണ് മേയില്‍ എത്തിയിരുന്നത്.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: