അയര്‍ലണ്ടില്‍ മരുന്നുകള്‍ക്ക് ക്ഷാമം രൂക്ഷം

രൂക്ഷമായ ക്ഷമമാണ് റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടില്‍ മരുന്നുകള്‍ക്ക് നേരിടുന്നതെന്ന് പഠനം. വളരെ മോശം അവസ്ഥയാണ് രാജ്യം മരുന്നുകളുടെ കാര്യത്തില്‍ ഇപ്പോള്‍ നേരിടുന്നതെന്നും പഠനത്തില്‍ പറയുന്നു. ഗര്‍ഭ നിരോധനത്തിനും ഹോര്‍മോണ്‍ റീപ്ലെയ്‌സ്‌മെന്റ് തെറാപ്പിക്കും ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കാണ് ക്ഷാമം നേരിടുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തുള്ള ഫാര്‍മസിസ്റ്റുകള്‍ക്കിടയിലാണ് പഠനം നടത്തിയിരിക്കുന്നത്. രാജ്യത്ത് മരുന്നുകള്‍ക്കനുഭവപ്പെടുന്ന ക്ഷാമം വളരെ രൂക്ഷമാണെന്നും ഇത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നുമാണ്‌ 90% ഫാര്‍മസിസ്റ്റുകളും അറിയിച്ചിരിക്കുന്നത്.

ഹെല്‍ത്ത്‌കെയര്‍ സര്‍വ്വീസ് ആന്റ് സര്‍വീസ് ഗ്രൂപ്പിന് വേണ്ടി ക്ലാന്‍ വില്യം ആണ് സര്‍വേ നടത്തിയിരിക്കുന്നത്. മരുന്നുകള്‍ക്ക് അനുഭവപ്പെടുന്ന ക്ഷാമം വളരെ മോശം
അവസ്ഥയിലാണെന്നാണ് 63% ഫാര്‍മസിസ്റ്റുകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. അവസ്ഥ ഏറെക്കുറെ മോശമാണെന്ന് 29% ഫാര്‍മസിസ്റ്റുകളും വ്യക്തമാക്കി. ലോകത്തെ പല രാജ്യങ്ങളും മരുന്നുകള്‍ക്ക് രൂക്ഷമായ ക്ഷാമം നേരിടുകയാണെന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് സര്‍വീസ് ഗ്രൂപ്പ് പഠനം നടത്തിയിരിക്കുന്നത്.

അപസ്മാരത്തിനുള്ള മരുന്നുകള്‍ക്കാണ് കാനഡയില്‍ ക്ഷമം നേരിടുന്നതെങ്കില്‍ ഹൃദയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കാണ് ന്യൂസിലാന്റ് ക്ഷാമം നേരിടുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ രാജ്യത്ത് മരുന്നുകള്‍ക്ക് ക്ഷാമം നേരിടാന്‍ എന്താണ് കാരണമെന്ന് പഠനം വ്യക്തമാക്കുന്നില്ല. തൈറോയിഡ് രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും അയര്‍ലണ്ടില്‍ ക്ഷാമം നേരിടുന്നുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ അനുഭവപ്പെടുന്ന ക്ഷാമം അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഫാര്‍മസിസ്റ്റ് ക്ലാന്‍ വില്യം അറിയിച്ചിരിക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: