ബ്രക്‌സിറ്റിനെ സാമ്പത്തികമായി ഉപയോഗപ്പെടുത്താന്‍ അയര്‍ലണ്ടിന്റെ പദ്ധതി

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നത് സാമ്പത്തികമായി ഉപയോഗപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കികൊണ്ടിരിക്കുകയാണ് അയര്‍ലണ്ട്. എന്നാല്‍ അയല്‍രാജ്യത്തിന് തങ്ങളോട് ശത്രുതയോ വിരോധമോ ഉണ്ടാകാന്‍ പാടില്ലെന്ന നിര്‍ബന്ധവും അയര്‍ലണ്ടിനുണ്ട്. ബ്രിട്ടനില്‍ അനുഭവപ്പെടുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധി അയര്‍ലണ്ടിലെ സാമ്പത്തിക പദ്ധതികളെയും ബാധിക്കുന്നുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഈ സാഹചര്യത്തില്‍ പ്രതിസന്ധിയെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് രാജ്യത്തെ ഉന്നത അധികാരികളെയും അമ്പ്രല ഗ്രൂപ്പിനെയുമാണ് നിയോഗിച്ചിരിക്കുന്നത്. സംഘം നിലിവിലെ അവസ്ഥ പഠിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ എന്റാ കെനി ജര്‍മ്മന്‍ ചാന്‍സിലറുമായും ഫ്രഞ്ച് പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തും. ബ്രക്‌സിറ്റിന് ശേഷവും രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായാണ് കൂടിക്കാഴ്ച നടത്തുന്നത്.

വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം ജര്‍മ്മനി സന്ദര്‍ശിക്കുകയും നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച അദ്ദേഹം ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സിംഗിള്‍ മാര്‍ക്കറ്റിലെ തങ്ങളുടെ സാന്നിധ്യം ഉയര്‍ത്തിക്കാട്ടുന്നതിനാണ് അയര്‍ലണ്ട് ശ്രമിക്കുന്നത്. ബ്രിക്സിറ്റ് പ്രയോജനപ്പെടുത്തുന്നതിനും ഐറിഷ് കമ്പനികളെ സഹായിക്കുന്നതിനും നിരവധി പദ്ധതികളാണ് രാജ്യം തയ്യാറാക്കിയിരിക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: