ഫാ. ജാക്വിസ് ഹാമല്‍, 2015 മുതല്‍ ഫ്രാന്‍സില്‍ നടക്കുന്ന തീവ്രവാദി ആക്രമണത്തിന്റെ 236-ാമത്തെ ഇര

പാരീസ്: ഫ്രാന്‍സില്‍ 2015 മുതല്‍ നടക്കുന്ന തീവ്രവാദി ആക്രമണത്തിന്റെ 236-ാമത്തെ ഇരയാണ് കഴിഞ്ഞ ദിവസം പള്ളിയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫാ. ജാക്വിസ് ഹാമല്‍. കരുണയുടെയും ആത്മസമര്‍പ്പണത്തിന്റെയും പ്രതീകമായാണ് ഫാദറിനെ വിശേഷിപ്പിച്ചിരുന്നത്. 86 വയസുള്ള ഈ പുരോഗിതന്‍ ഔദ്യോഗികമായി വിരമിച്ചിരുന്നെങ്കിലും തന്റെ പ്രവര്‍ത്തനത്തില്‍ കര്‍മ്മനിരതനായി തുടരുകയായിരുന്നു.

2015 മുതല്‍ രാജ്യത്ത് ഐ എസ് നടത്തുന്ന 11ാമത്തെ ആക്രമണ് കഴിഞ്ഞ ദിവസം പള്ളിയില്‍ നടന്നത്. 2015 ജനുവരിയിലായിരുന്നു ആദ്യ ആക്രമണം. ചാര്‍ലി ഹെബ്ദോ മാഗസിന്‍ ഓഫീസില്‍ നടന്ന ആക്രമണത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് ഫെബ്രുവരി മൂന്നിന് നീസിലും ഏപ്രില്‍ 19 ന് വില്ലെജൈഫിലും ആക്രമണം നടന്നു. ജൂണ്‍ 26 നും ആഗസ്റ്റ് 21 നും രാജ്യത്ത് ആക്രമണം നടന്നിരുന്നു.നവംബര്‍ 14 ന് പാരീസും ആക്രമിക്കപ്പെട്ടു. ജനുവരി ഒന്നിനായിരുന്നു 2016 ലെ ആദ്യ ആക്രമണം. ജനുവരി ഏഴിന് വീണ്ടും പാരീസും ജൂണ്‍ 13 ന് മഗ്‌നാന്‍വില്ലേയും ജൂലൈ 14 ന് നീസും ആക്രമിക്കപ്പെട്ടു. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ പള്ളിയിലും ആക്രമണം നടന്നു.

കഴിഞ്ഞ ദിവസം പള്ളിയില്‍ രണ്ട് ആയുധധാരികള്‍ അതിക്രമിച്ച് കയറുകയും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നവരില്‍ ചിലരെ ബന്ദികളാക്കുകയുമായിരുന്നു. ഇവര്‍ പുരോഹിതനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. നിരവധിപ്പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പള്ളിയില്‍ ആക്രമണം നടത്തിയവര്‍ പിന്നീട് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഫ്രാന്‍സിലെ പള്ളിയില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് എറ്റെടുക്കുകയും ചെയ്തിരുന്നു.

1930 ല്‍ ആണ് തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുരോഹിതന്‍ ജാക്വിസ് ഹാമല്‍ ജനിച്ചത്. ഡാര്‍നെറ്റില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന, സംസാരിക്കാന്‍ എപ്പോഴും ഒരു വഴികണ്ടെത്തിയിരുന്നയാളായിരുന്നു ഫാദര്‍. തുറന്ന് സംസാരിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. നല്ലത് ചെയ്യാന്‍ എന്താണ് പറയേണ്ടത് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്നുമാണ് വിശ്വാസികള്‍ പറയുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: