ഇന്ത്യന്‍ അസോസിയേഷന്‍ സ്ലൈഗോയ്ക്ക് നാളെ തിരഞ്ഞെടുപ്പും, വിനോദ യാത്രയും

 

സ്ലൈഗോ:അയര്‍ലന്‍ഡിലെ ക്ലാരാ ലാറ പാര്‍ക്കിലേയ്ക്ക് വിനോദയാത്ര സംഘടിപ്പിച്ച് ഭാരവാഹി തിരഞ്ഞെടുപ്പ് ആഘോഷമാക്കുവാനുള്ള ഒരുക്കത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ.എല്ലാ വര്‍ഷവും സംഘടന വിനോദ യാത്ര സംഘടിപ്പിക്കുന്ന സംഘടന ഈ വര്‍ഷം ദശാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള യാത്രയും,ഭാരവാഹി തിരഞ്ഞെടുപ്പും ഇതിനോടനുബന്ധിച്ച് വിക്‌ളോയില്‍ നടക്കുമെന്ന് സംഘടനയുടെ പബ്ലിക് റിലേഷന്‍ ചുമതല വഹിക്കുന്ന  ബെബില്‍ പഞ്ഞിക്കാടന്‍ അറിയിച്ചു.

2 ബസുകളിലായി പാര്‍ക്കിലെത്തുന്ന സംഘത്തിന് പ്രമുഖ കേറ്ററിങ്ങ് കമ്പനിയായ റോയല്‍ കേറ്റേഴ്‌സ് ആണ്.ഇതോടനുബന്ധിച്ച് നിരവധി ആഘോഷങ്ങളാണ് സംഘത്തെ പാര്‍ക്കില്‍ കാത്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.ഈ യാത്രയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് 0877 827355 (ബാബു), 089 421 6724 ( ബെബില്‍) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: